ന്യൂദൽഹി: ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയിൽ വീണ്ടും കുത്തനെ ഇടിവ്. 2011 ജൂണിനെ അപേക്ഷിച്ച് 5.45 ശതമാനം ഇടിവാണ് ഈ ജൂണിൽ ഉണ്ടായത്. 2500 കോടി ഡോളറിന്റെ കയറ്റുമതി വരുമാനം മാത്രമാണ് ജൂണിൽ നേടാനായത്. അതേസമയം, വ്യവസായ മേഖലയിലെ ശക്തമായ മാന്ദ്യത്തെ തുട൪ന്ന് ഇറക്കുമതിയിലും വൻ ഇടിവാണ് ജൂണിൽ രേഖപ്പെടുത്തിയത്, 13.6 ശതമാനം. ഇതോടെ ജൂണിലെ ഇറക്കുമതി മുൻവ൪ഷം ഇതേ കാലയളവിലെ 4080 കോടി ഡോളറിൽനിന്ന് 3537 കോടി ഡോളറായി കുറഞ്ഞു.
കയറ്റുമതിയേക്കാൾ ഉയ൪ന്ന നിരക്കിൽ ഇറക്കുമതി കുറഞ്ഞതോടെ വിദേശ വ്യാപാര കമ്മിയിലും കാര്യമായ കുറവ് രേഖപ്പെടുത്തി. 1030 കോടി ഡോളറാണ് 2012 ജൂണിലെ വിദേശ വ്യാപാര കമ്മി.
രണ്ടു മാസം തുട൪ച്ചയായി കയറ്റുമതിയിലുണ്ടായ കുറവ് നിരാശാജനകമാണെന്ന് വാണിജ്യകാര്യ സെക്രട്ടറി എസ്.ആ൪. റാവു പറഞ്ഞു.
നടപ്പു സാമ്പത്തിക വ൪ഷത്തെ ആദ്യ മൂന്നു മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ കയറ്റുമതിയിൽ 1.7 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. 2011 ഏപ്രിൽ - ജൂണിൽ 7650 കോടി ഡോളറിന്റെ കയറ്റുമതി നടന്ന സ്ഥാനത്ത് നടപ്പു സാമ്പത്തിക വ൪ഷം ഇതേകാലയളവിൽ ഉണ്ടായത് 7520 കോടി ഡോളറിന്റെ കയറ്റുമതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.