കട്ടപ്പന: 10കോടി വായ്പ വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കുന്നു. ബംഗളൂരു ധീമാത്ത് സെറാമിക് ലിമിറ്റഡ് എം.ഡി രാമചന്ദ്രക്കാണ് 10 കോടി ബാങ്ക് വായ്പ വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടാൻ ശ്രമിച്ചത്. കട്ടപ്പനക്ക് സമീപം പുളിയൻമലയിൽ ചൊവ്വാഴ്ച രാവിലെ രണ്ട് ഇരുമ്പുപെട്ടി രാമചന്ദ്രക്ക് കൈമാറിയ ശേഷം കട്ടപ്പനയിലത്തെി പെട്ടിക്കുള്ളിൽ 10കോടിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 15 ലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു. പണം ബാങ്കിൽ നിക്ഷേപിച്ച ശേഷം അതിൽ നിന്ന് 15 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞതോടെ പണം എണ്ണിത്തിട്ടപ്പെടുത്താൻ ആളെ കൊണ്ടുവരാമെന്ന് പറഞ്ഞ് കണ്ണനും സംഘവും മുങ്ങുകയായിരുന്നു. മണിക്കൂറുകൾ കാത്തുനിന്നിട്ടും ഇടനിലക്കാരനായ കണ്ണനും സംഘവും എത്താതെ വന്നതോടെ സംശയം തോന്നിയ രാമചന്ദ്ര കട്ടപ്പന പൊലീസിൽ എത്തി. പണപ്പെട്ടിയുടെ താഴ് പൊളിച്ച് പൊലീസ് നടത്തിയ പരിശോധനയിൽ 46,000 രൂപ മാത്രമേ പെട്ടിയിൽ ഉണ്ടായിരുന്നുള്ളൂ. മുകളിൽ ആയിരത്തിൻെറ ഒരു നോട്ട് വെച്ചശേഷം അതിനടിയിൽ ഇംഗ്ളീഷ് പേപ്പ൪ മുറിച്ചടക്കി സ്റ്റേറ്റ് ബാങ്കിൻെറ സ്ളിപ്പ് വെച്ച് കെട്ടിയ നിലയിലായിരുന്നു.
പെട്ടി കൈമാറുന്നതിന് കട്ടപ്പനയിലും പുളിയൻമലയിലും എത്തുന്നതുവരെ ഇടനിലക്കാരൻ കണ്ണൻ രാമചന്ദ്രയുമായി ബന്ധപ്പെടാൻ ഉപയോഗിച്ച മൊബൈൽ ഫോൺ നമ്പ൪ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കുന്നത്. കണ്ണൻെറ മൊബൈൽ ഫോൺ സംഭവത്തിനുശേഷം സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. മൊബൈൽ നമ്പറിൻെറ ഉടമസ്ഥനെ തിരിച്ചറിഞ്ഞശേഷമേ കേസന്വേഷണം മുമ്പോട്ടുകൊണ്ടുപോകാനാകൂവെന്ന് കട്ടപ്പന എസ്.ഐ സോൾജിമോൻ പറഞ്ഞു.
ഇടനിലക്കാരനും സംഘവും വന്നത് തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറിലായിരുന്നു. ഇതിനാൽ തട്ടിപ്പ് സംഘം തമിഴ്നാട്ടിൽ നിന്നുള്ളതാകാനാണ് സാധ്യതയെന്നാണ് പൊലീസ് സംശയിക്കുന്നു.
ബംഗളൂരുവിൽ വ്യാപാര ആവശ്യത്തിന് വായ്പയെടുക്കാനത്തെിയ രാമചന്ദ്രയെ ബാങ്കിൽ വെച്ചാണ് കണ്ണൻ പരിചയപ്പെടുന്നത്. സ്വകാര്യ ബാങ്കിൽ നിന്ന് കുറഞ്ഞ പലിശക്ക് 10കോടി തരപ്പെടുത്തി നൽകാമെന്ന് ഉറപ്പുനൽകി. പിന്നീട് വിവിധ സ്ഥലങ്ങളിൽ വെച്ച് കണ്ട് ഇടപാട് ഉറപ്പിക്കുകയായിരുന്നു. ബാങ്കിന് നൽകേണ്ട ജാമ്യ വസ്തുക്കളുടെ രേഖകളുടെ കോപ്പികൾ കണ്ണൻ വാങ്ങുകയും ചെയ്തിരുന്നു. കണ്ണൻെറ മൊബൈൽ നമ്പ൪ സൈബ൪ സെൽ നിരീക്ഷിച്ച് വരികയാണ്. കേസ് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കാനാണ് പൊലീസ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.