സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിനെതിരെ പാര്‍ട്ടിക്കാരന്‍ കേസ് നല്‍കി

ചേ൪ത്തല: സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് ഭരണസമിതിക്കെതിരെ പാ൪ട്ടിക്കാരൻ കേസ് നൽകിയത് വിവാദമാകുന്നു. കേസ് താൻ അറിഞ്ഞുകൊണ്ട് നൽകിയതല്ളെന്നും പാ൪ട്ടിയിലെ ഉത്തരവാദപ്പെട്ടവരിൽ ചില൪ പേപ്പറിൽ ഒപ്പിട്ടുവാങ്ങി കുടുക്കുകയായിരുന്നെന്നും പാ൪ട്ടി നേതൃത്വത്തിന് പരാതിക്കാരൻ കത്തുനൽകിയതോടെയാണ് പ്രശ്നം  വിവാദമായത്.
നഗരത്തിൽ നേരത്തേ നല്ലനിലയിൽ പ്രവ൪ത്തിക്കുകയും ഇപ്പോൾ തക൪ച്ച നേരിടുകയും ചെയ്യുന്ന ബാങ്കിനെതിരെയാണ് കോടതിയിൽ കേസ് നൽകിയിരിക്കുന്നത്. തക൪ച്ച നേരിടുന്ന ബാങ്കിൽ പുതിയ നിയമനങ്ങൾ നടത്തുന്നതിനെതിരെ കേസ് നൽകിയതിനത്തെുട൪ന്ന് രണ്ടുമാസത്തിനകം റിപ്പോ൪ട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
ഐസക് പക്ഷ വിഭാഗത്തിൻെറ നിയന്ത്രണത്തിലുള്ള ബാങ്കിനെതിരായ പരാതി പാ൪ട്ടിയിൽ ച൪ച്ചയായതിനത്തെുട൪ന്നാണ് പരാതിക്കാരൻ താൻ കേസിനായി എറണാകുളത്തിന് പോയിട്ടില്ളെന്നും ഒരു നേതാവിൻെറ വസതിയിൽവെച്ച് പാ൪ട്ടിയിലെ ചില പ്രമുഖ൪ പേപ്പറിൽ ഒപ്പിടുവിച്ച് വാങ്ങിയതാണെന്നും തനിക്ക് കേസിൽ ഒരു ബന്ധവുമില്ളെന്നും കാണിച്ച് പാ൪ട്ടി ഏരിയാ സെക്രട്ടറിക്ക് കത്തുനൽകിയത്. കത്തിൻെറ കോപ്പി ജില്ലാ കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും നൽകിയിട്ടുണ്ട്. വിഭാഗീയത രൂക്ഷമായ ചേ൪ത്തലയിൽ സുധാകര പക്ഷത്തിനൊപ്പമാണ് ഏരിയാ കമ്മിറ്റി. ഐസക് പക്ഷ ചേരിയുടെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് ഭരണസമിതിയിലെ പ്രസിഡൻറ് ഉൾപ്പെടെയുള്ള മൂന്നുപേരെ പാ൪ട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. പരാതിക്കാരനെക്കൊണ്ട് പേപ്പറിൽ ഒപ്പിട്ടുവാങ്ങിയവരിൽ ബാങ്കിൻെറ ഒരു മുൻ പ്രസിഡൻറ്, മുൻ സെക്രട്ടറി, മുൻ ജീവനക്കാരൻ എന്നിവ൪ ഉൾപ്പെട്ടിരുന്നെന്ന് പാ൪ട്ടിക്ക് നൽകിയ പരാതിയിൽ പറയുന്നു.
യു.ഡി.എഫ് ഭരണത്തിൽ സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ഭരണസമിതികൾ പിരിച്ചുവിടുന്നെന്ന് ആരോപിച്ച് പ്രക്ഷോഭം നടത്തുന്ന സന്ദ൪ഭത്തിൽ പാ൪ട്ടിയിലെ പുതിയ സംഭവം വിവാദമാകുമെന്നാണ് അറിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.