ന്യൂദൽഹി: സോഷ്യൽ നെറ്റ്വ൪ക്കിങ് സൈറ്റായ ഫേസ്ബുക്കിൽ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാമും. 81 കാരനായ കലാം വീഡിയോ ഷെയറിങ് സൈറ്റായ യൂറ്റ്യൂബിൽ ഇതിനകം സജീവമാണ്. തൻെറ ചിന്തകളും ആശയങ്ങളും ലോകത്തോട് പറയാൻ ഇ-പേപ്പറും കലാം ഉപയോഗപ്പെടുത്തുന്നുണ്ട്. വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും യുവജനങ്ങൾക്ക് പ്രചോദനമാകുന്ന നി൪ദേശങ്ങളും പങ്കുവെക്കുകയെന്നതാണ് ബില്യൻ ബീറ്റ്സ് എന്ന ഫേസ്ബുക്ക് പേജിലൂടെ കലാം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹത്തിൻെറ ഉപദേഷ്ടാവ് വി. പൊൻരാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.