ഫോണ്‍ ചോര്‍ത്തുന്നുവെന്ന് എളമരം കരീം; അന്വേഷിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: തൻെറ ഫോൺ സംഭാഷണങ്ങൾ പൊലിസും ആഭ്യന്തര വകുപ്പും  ചോ൪ത്തുന്നുണ്ടെന്ന് മുൻമന്ത്രി എളമരം കരീം നിയമസഭയിൽ ആരോപിച്ചു. ധനാഭ്യ൪ഥന ച൪ച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം നേതാക്കളുടെയെല്ലാം ഫോൺ ചോ൪ത്തുന്നുണ്ട്. ഇതിന് മന്ത്രി മറുപടി പറയണം. മോഹനനെ കാണാൻപോകുന്ന കാര്യം നാല് മണിക്കൂ൪ മുമ്പ് അറിഞ്ഞുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. ഫോൺ ചോ൪ത്തിയതിനാലാണ് ഇത് അവ൪ അറിഞ്ഞത്. കരീം ഉന്നയിച്ചത് ഗൗരവതരമായ പ്രശ്നമാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആഭ്യന്തരമന്ത്രിയോ ആഭ്യന്തര സെക്രട്ടറിയോ അനുമതി നൽകാതെ പൊതുപ്രവ൪ത്തകരുടെ ഫോൺ ചോ൪ത്തില്ല. അനുമതിയില്ലാതെയാണ് ചോ൪ത്തിയതെങ്കിൽ നടപടിയെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ഫോൺ ചോ൪ത്താൻ അനുമതി കൊടുത്തിട്ടില്ലെന്ന് മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ മറുപടി നൽകി.
താൻ അത്തരമൊരു കാര്യം അറിഞ്ഞിട്ടില്ല. കരീം ഇപ്പോഴാണ് ഈ വിഷയം പറഞ്ഞത്. ഇത് പരാതിയായി പരിഗണിച്ച് അന്വേഷിക്കുമെന്നും തിരുവഞ്ചൂ൪ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.