ഇരവിപുരം: പട്ടത്താനത്ത് ഇടഞ്ഞ ആന ടെമ്പോ ട്രാവലറും വീടിൻെറ മതിലും തക൪ത്തു. ചൊവ്വാഴ്ച രാവിലെ 10 ഓടെയായിരുന്നു സംഭവം. പട്ടത്താനം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനടുത്തുനിന്ന് നടൻ മുകേഷിൻെറ വീടിനടുത്തുകൂടി പാപ്പാനോടൊപ്പം പോകുകയായിരുന്ന കേശവൻ എന്ന ആന വീടിന് പുറകിലുള്ള റോഡിലത്തെിയപ്പോൾ ഇടഞ്ഞു. റോഡരികിലെ വീടിന് മുന്നിലിട്ടിരുന്ന ടെമ്പോട്രാവലറും മതിലും തക൪ത്തു. പട്ടത്താനം പ്രശാന്തി നഗ൪ 74, പാണൻറഴികത്ത് ഗിരീഷ് കുമാറിൻെറ (പപ്പു) ടെമ്പോട്രാവലറാണ് ആന കുത്തിമറിച്ചത്. ഇയാളുടെ വീടിൻെറ മതിലും ആന തക൪ത്തു. ടെമ്പോട്രാവല൪ വീടിൻെറ മുകളിലേക്ക് മറിച്ചതിനാൽ വീടിൻെറ മുൻഭാഗവും തക൪ന്നു. ശബ്ദംകേട്ട് വീട്ടുകാ൪ പുറത്തിറങ്ങിയെങ്കിലും ആനയുടെ മുന്നിൽപ്പെടാതെ രക്ഷപ്പെട്ടു. ടെമ്പോ ട്രാവല൪ മറിച്ചിട്ടശേഷം പ്രശാന്തി നഗ൪ ചന്ദ്രശേഖരപിള്ളയുടെ വീട്ടുപുരയിടത്തിലത്തെിയ ആന അവിടെയുണ്ടായിരുന്ന ഷെഡിൻെറ മേൽക്കൂരക്കും നാശം വരുത്തി. സംഭവമറിഞ്ഞത്തെിയ ഗജപരിപാലനസംഘം പ്രവ൪ത്തക൪ പഴക്കുല കാട്ടി ആനയെ അനുനയിപ്പിച്ച് തളയ്ക്കുകയായിരുന്നു. സംഭവവമറിഞ്ഞ് കൊല്ലം ഈസ്റ്റ് എസ്.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തത്തെി. അരമണിക്കൂറിനകം ആനയെ അനുനയിപ്പിക്കാനായതിനാൽ കൂടുതൽ അനിഷ്ടങ്ങൾ ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.