പ്രകാശ്വധം: പ്രതികളുമായി തെളിവെടുത്തു

ഓച്ചിറ: അഞ്ചുതെങ്ങ് കോവിൽവിളാകം വീട്ടിൽ പ്രകാശിനെ (36)  കൊന്ന കേസിൽ പ്രതികളുമായി കഴക്കൂട്ടം പൊലീസ് ഓച്ചിറയിലത്തെി തെളിവെടുപ്പ് നടത്തി. മുരുക്കുംപുഴ വേലൂ൪ കാവുവിളാകം സിന്ധുനിവാസിൽ കാള സജി എന്നുവിളിക്കുന്ന രാധാകൃഷ്ണൻ (45), അഞ്ചുതെങ്ങ് പുത്തൻനട ഗോപാലകൃഷ്ണ മന്ദിരത്തിൽ കണ്ണൻ എന്നുവിളിക്കുന്ന ഗോപകുമാ൪ (34) എന്നിവരുമായാണ് കഴക്കൂട്ടം സി. ബിനുകുമാറും പാ൪ട്ടിയും ഓച്ചിറയിലത്തെി യത്. പ്രകാശിനെ കൊന്ന് മുരുക്കുംപുഴ കോഴിമടക്ഷേത്രത്തിന് സമീപം കലുങ്കിനടുത്ത് തള്ളിയിട്ട് ഇവ൪ ഓച്ചിറയിലെ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചിരുന്നു. പ്രതികൾ തെറ്റായ മേൽവിലാസമാണ് ലോഡ്ജിൽ നൽകിയതെന്നും കണ്ടത്തെി. സുരേഷ് എന്നയാളിൻെറ പേരിലാണ് ഇവ൪ മുറിയെടുത്തത്. മൂന്ന് പ്രതികളുള്ള കേസിൽ രണ്ടുപേ൪ പിടിയിലായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.