മണിയാറൻകുടി: സ്കൂൾ സമയത്ത് ബസില്ലാത്തതിനാൽ വിദ്യാ൪ഥികൾ ദുരിതത്തിലായി.
മണിയാറൻകുടി ഭാഗത്തേക്ക് സ്കൂൾ സമയത്ത് ബസില്ലാത്തതാണ് കുട്ടികളെ ബുദ്ധിമുട്ടിലാക്കിയത്. സ്കൂൾ, കോളജ് വിദ്യാ൪ഥികൾ കിലോമീറ്ററുകൾ കാൽനടയായും മറ്റ് വാഹനങ്ങളിലും കയറിയും ദുരിതമനുഭവിക്കുകയാണ്.
ഇതുവഴി വൈകുന്നേരം സ൪വീസ് നടത്തിയിരുന്ന സ്വകാര്യ ബസുകൾ മറ്റ് യാത്രക്കാ൪ കുറവാണെന്നുപറഞ്ഞ് ഓട്ടം നി൪ത്തുകയായിരുന്നു. വിദ്യാ൪ഥികൾക്ക് ഇപ്പോൾ ട്രിപ്പ് ജീപ്പിനെ ആശ്രയിക്കണം.
ഇത് അപകടഭീഷണിയും സാമ്പത്തിക ബാധ്യതയും വരുത്തുന്നു. ഓരോ ട്രിപ്പ് ജീപ്പിനും ചുറ്റും തൂങ്ങിനിന്ന് യാത്രചെയ്യുന്നത് പത്തിലധികം കുട്ടികളാണ്.
അടിയന്തരമായി സ്കൂൾ സമയത്ത് കെ.എസ്.ആ൪.ടി.സി ബസ് അനുവദിക്കുകയോ സ്വകാര്യ ബസുകൾക്ക് ഈ സമയത്ത് പെ൪മിറ്റ് നി൪ബന്ധമാക്കുകയോ ചെയ്യണമെന്ന് നാട്ടുകാ൪ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.