കേരളത്തില്‍നിന്ന് സാങ്മക്ക് ഒറ്റ വോട്ടില്ല; മുഴുവന്‍ വോട്ട് പ്രണബിനുമില്ല

ന്യൂദൽഹി: ഈ മാസം 19ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കേരളം അടക്കം നാലു സംസ്ഥാനങ്ങളിൽനിന്ന് പ്രതിപക്ഷ സ്ഥാനാ൪ഥി പി.എ. സാങ്മക്ക് ഒറ്റ വോട്ടും കിട്ടാനില്ല. എന്നാൽ, യു.പി.എയുടെ പ്രണബ് മുഖ൪ജിക്ക് കേരളത്തിൽനിന്ന് മുഴുവൻ വോട്ടും കിട്ടുകയുമില്ല.
 കേരളം, ത്രിപുര, നാഗാലാൻഡ്, സിക്കിം എന്നിവിടങ്ങളിൽ ബൂത്തിലെത്തുന്ന എം.പി-എം.എൽ.എമാ൪ മുഴുവൻ പ്രണബ് മുഖ൪ജിക്ക് വോട്ട് ചെയ്യും. പക്ഷേ, സി.പി.ഐയും ആ൪.എസ്.പിയും വിട്ടുനിൽക്കാൻ തീരുമാനിച്ചതുകൊണ്ട് പ്രണബിന് കേരളത്തിനൊപ്പം ത്രിപുരയിലും സമ്പൂ൪ണ പിന്തുണ അവകാശപ്പെടാൻ പറ്റില്ല. മറ്റു രണ്ടു സംസ്ഥാനങ്ങളിൽ മാത്രമാണ് പൂ൪ണ പിന്തുണ.
 പ്രണബ് മുഖ൪ജിക്ക് അനായാസ വിജയം ഉറപ്പാണ്. ആറരലക്ഷം വരുന്ന വോട്ടുമൂല്യം മുഖ൪ജിക്ക് കിട്ടുമെന്നാണ് കരുന്നത്. വേണ്ടത് അഞ്ചര ലക്ഷം. സാങ്മ 3.20 ലക്ഷം വോട്ട് പിടിക്കുമെന്നാണ് കരുതുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.