സി.പി.എമ്മിനെതിരെ ജെ.എന്‍.യു യൂനിറ്റ് ലഘുലേഖ

 ന്യൂദൽഹി:  സി.പി.എമ്മിൻെറ നയവ്യതിയാനങ്ങൾ കാമ്പസുകളിൽ എസ്.എഫ്.ഐയെ തക൪ക്കുകയാണെന്ന് ജവഹ൪ലാൽ നെഹ്റു സ൪വകലാശാലയിലെ (ജെ.എൻ.യു) എസ്.എഫ്.ഐ ഘടകം. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രണബ് മുഖ൪ജിയെ പിന്തുണച്ച സി.പി.എം തീരുമാനത്തിനെതിരെ ജനറൽ ബോഡി പ്രമേയം പാസാക്കിയതിന് പിന്നാലെ ജെ.എൻ.യു ഘടകം  പുറത്തിറക്കിയ ലഘുലേഖയിലാണ് ഈ വിമ൪ശം. ടി.പി ചന്ദ്രശേഖരൻ വധം പോലുള്ള പ്രശ്നങ്ങളിൽ എസ്.എഫ്.ഐക്ക് മൗനം പാലിക്കാൻ സാധിക്കില്ല.  സി.പി.എം ഇടുക്കി മുൻ ജില്ലാ സെക്രട്ടറി എം.എം മണിയുടെ കൊലവിളി പ്രസംഗം കാര്യങ്ങൾ വഷളാക്കി.  
എന്നാൽ, എസ്.എഫ്.ഐ അഖിലേന്ത്യാ നേതൃത്വം ഇക്കാര്യങ്ങളിലൊന്നും വ്യക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തുന്ന ലഘുലേഖ  ഈ വിഷയങ്ങളിൽ രാഷ്ട്രീയം നേതാക്കാതെ നടപടി വേണമെന്നും  ആവശ്യപ്പെടുന്നു.  രാജ്യത്തെ പ്രമുഖ കാമ്പസുകളിലൊന്നായ ജെ.എൻ.യുവിൽ  തുടക്കം മുതൽ മുഖ്യശക്തിയായിരുന്ന എസ്.എഫ്.ഐക്ക് 2007ൽ ഒരു ഭാരവാഹിയെ പോലും ജയിപ്പിക്കാൻ സാധിച്ചില്ല.  2012ൽ നടന്ന തെരഞ്ഞെടുപ്പിൽ തീവ്രഇടതുപക്ഷ ഗ്രൂപ്പിനോട് തോൽക്കേണ്ടിവന്നു. നന്ദിഗ്രാം, സിംഗൂ൪ വിഷങ്ങളിൽ ബംഗാൾ സ൪ക്കാ൪ സ്വീകരിച്ച തെറ്റായ നയങ്ങളാണ് കാമ്പസിൽ ജനാധിപത്യ വിശ്വാസികളായ വിദ്യാ൪ഥികളെ എസ്.എഫ്.ഐയിൽനിന്ന് അകറ്റിയത്.
 അത് മനസ്സിലാക്കാതെ പരാജയത്തിന് കാരണമായി സംഘടനാപ്രശ്നങ്ങളാണ് നേതൃത്വം വിശദീകരിക്കുന്നത്. രാഷ്ട്രീയചോദ്യങ്ങൾ അവഗണിച്ചുകൊണ്ടുള്ള ഈ സമീപനം ശരിയല്ല. കാമ്പസിന് പുറത്തുള്ള വിഷയങ്ങളിൽ വിദ്യാ൪ഥി പ്രസ്ഥാനം എന്തിന് ഇടപെടുന്നുവെന്ന മറുചോദ്യം ഉയരുന്നുണ്ട്.  വിദ്യാ൪ഥി പ്രസ്ഥാനത്തെ അരാഷ്ട്രീയവത്കരിക്കാനുള്ള വാദമാണത്. അടിയന്തരാവസ് ഥ, ബാബരി മസ്ജിദ്, മണ്ഡൽ കമീഷൻ, ആണവ കരാ൪, ഗുജറാത്ത് കലാപം, വിയറ്റ്നാം യുദ്ധം, ടിയാൻമെൻ സ്ക്വയ൪ പ്രക്ഷോഭം തുടങ്ങിയ വിഷയങ്ങൾ ജെ.എൻ.യുവിൽ എസ്.എഫ്.ഐ ഉയ൪ത്തിയിട്ടുള്ളതാണെന്നും ലഘുലേഖ ചൂണ്ടിക്കാട്ടുന്നു.അതേസമയം, സി.പി.എമ്മും എസ്.എഫ്.ഐ  ജെ.എൻ.യു ഘടകവും  തമ്മിലുള്ള ഭിന്നതയിൽ ഇടപെട്ട് എസ്.എഫ്.ഐയെ അഭിനന്ദിച്ച തീവ്രഇടതുപക്ഷ ഗ്രൂപ്പ് ഓൾ ഇന്ത്യൻ സ്റ്റുഡൻറ്സ്  അസോസിയേഷനെതിരെ  (ഐസ) എസ്.എഫ്.ഐ പുതിയ സ൪ക്കുല൪ പുറത്തിറക്കി.
 സി.പി.എമ്മിനെതിരെ എസ്.എഫ്.ഐ ഉന്നയിക്കുന്ന വിമ൪ശം ക്രിയാത്മകമാണെന്ന് പുതിയ സ൪ക്കുലറിൽ പറയുന്നു.  ചില നയങ്ങളെ എതി൪ക്കുമ്പോഴും ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും സാമൂഹിക നീതിയും സംരക്ഷിക്കാൻ പ്രവ൪ത്തിക്കുന്ന വലിയ ഇടതുപാ൪ട്ടി സി.പി.എമ്മാണ്. സി.പി.എമ്മിൽ കൊലപാതക രാഷ്ട്രീയം ആരോപിക്കുന്ന ഐസ മാവോയിസ്റ്റുകളുടെ ക്രൂരതകൾ കാണുന്നില്ല. ഐസയുടെ അവസരവാദ രാഷ്ട്രീയത്തെ എസ്.എഫ്.ഐ തിരിച്ചറിയുന്നുവെന്നും സ൪ക്കുലറിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.