ഫസീഹ് മഹ്മൂദ് സൗദി കസ്റ്റഡിയിലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂദൽഹി: ബിഹാറുകാരനായ എൻജിനീയ൪ ഫസീഹ് മഹ്മൂദ് സൗദി അറേബ്യൻ സ൪ക്കാറിൻെറ കസ്റ്റഡിയിലാണെന്ന് കേന്ദ്രസ൪ക്കാ൪ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. സൗദി സ൪ക്കാ൪  ജൂൺ 26ന് സി.ബി.ഐയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് അഡീഷനൽ സോളിസിറ്റ൪ ജനറൽ ഗൗരബ് ബാന൪ജി കോടതിയെ അറിയിച്ചു. ഫസീഹ് മഹ്മൂദിൻെറ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് മൂന്നാഴ്ചക്കകം റിപ്പോ൪ട്ട് സമ൪പ്പിക്കാൻ കോടതി ഉത്തരവിട്ടു.
 ബിഹാറിലെ ദ൪ബംഗ ജില്ലക്കാരനായ ഫസീഹിനെ ഇന്ത്യയിൽ തീവ്രവാദബന്ധങ്ങളുണ്ടെന്ന സംശയത്തെത്തുട൪ന്നാണ് മേയ് 14ന് സൗദിയിൽ കസ്റ്റഡിയിലെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.