പതിനായിരത്തിലധികം മത്സ്യക്കുഞ്ഞുങ്ങള്‍ മോഷണംപോയി

പുനലൂ൪: ജനകീയ മത്സ്യക്കൃഷിവികസനപദ്ധതിപ്രകാരം വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന പതിനായിരത്തിലധികം മത്സ്യക്കുഞ്ഞുങ്ങളെ മോഷ്ടിച്ചു. തെന്മല കെ.ഐ.പി വളപ്പിലുള്ള മത്സ്യഫെഡിൻെറ അക്വേറിയത്തോടനുബന്ധിച്ച് പ്രത്യേക ടാങ്കുകളിലാണ് സൂക്ഷിച്ചിരുന്നത്. മുന്തിയ ഇനം കാ൪പ്പ് ഇനത്തിലുള്ള മത്സ്യക്കുഞ്ഞുങ്ങളാണ് കൂടുതലും നഷ്ടപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ മോഷണവിവരമറിഞ്ഞ് മത്സ്യഫെഡ് അധികൃത൪ ഇതുസംബന്ധിച്ച് തെന്മല പൊലീസിൽ പരാതിനൽകി. മത്സ്യകേരളം പദ്ധതിയിലൂടെ പഞ്ചായത്തുകൾ വഴി കുടുംബശ്രീ യൂനിറ്റുകൾക്കും മത്സ്യക്ളബുകൾക്കും മറ്റും വിതരണംചെയ്യാനുള്ളതാണ് മത്സ്യക്കുഞ്ഞുങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.