ദൈവകണം; പന്തയത്തില്‍ ഹോക്കിങ് തോറ്റു

ലണ്ടൻ: ദൈവകണത്തിൽ ഭൗതികശാസ്ത്രരംഗത്തെ ഒന്നാംനിരക്കാരന് പിഴച്ചു. ഹിഗ്സ് ബോസോൺ എന്നറിയപ്പെടുന്ന ദൈവകണം കണ്ടെത്താനാകില്ലെന്ന ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിന്റെ അഭിപ്രായമാണ് പുതിയ കണ്ടെത്തലിലൂടെ തെറ്റിയിരിക്കുന്നത്.
 ദൈവകണം കണ്ടെത്താനാവില്ലെന്ന് അഭിപ്രായപ്പെട്ട തനിക്ക് പന്തയത്തിൽ 100 ഡോള൪ നഷ്ടമായെന്ന് ഹോക്കിങ് വെളിപ്പെടുത്തി.  ഭൗതികശാസ്ത്രരംഗത്ത് നി൪ണായക നാഴികക്കല്ലായേക്കാവുന്ന ദൈവകണത്തിന്റെ കണ്ടെത്തലിന് പീറ്റ൪ ഹിഗ്സ് നൊബേൽ സമ്മാനമ൪ഹിക്കുന്നുവെന്നും  സ്റ്റീഫൻ ഹോക്കിങ് അഭിപ്രായപ്പെട്ടു.
ദൈവകണം കണ്ടെത്താനാവില്ലെന്നു പറഞ്ഞ് ഹോക്കിങ് ബെറ്റുവെച്ചത്  മിഷിഗൻ സ൪വകലാശാലയിലെ ഗോ൪ഡൻ കെയ്നുമായാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.