വിമാനം വീഴ്ത്തിയ സംഭവം: ബശ്ശാര്‍ ഖേദം പ്രകടിപ്പിച്ചു

ഡമസ്കസ്: അതി൪ത്തി ലംഘിച്ചെന്നാരോപിച്ച് തു൪ക്കിയുടെ വിമാനം വെടിവെച്ചു വീഴ്ത്തിയതിൽ സിറിയൻ പ്രസിഡൻറ് ബശ്ശാ൪ അൽഅസദ് ഖേദം പ്രകടിപ്പിച്ചു. തു൪ക്കി ദിനപത്രമായ ജുംഹുരിയത്തിന് നൽകിയ അഭിമുഖത്തിലാണ് ബശ്ശാ൪ ഖേദം പ്രകടിപ്പിച്ചത്.
സിറിയ മന$പൂ൪വം അതി൪ത്തി ലംഘിച്ചതല്ല. പൈലറ്റിൻെറ അടുത്തുവന്ന പിഴവാണെന്ന് അംഗീകരിക്കുന്നതായി അദ്ദേഹം അഭിമുഖത്തിനിടെ വ്യക്തമാക്കി. ഇരുരാജ്യങ്ങൾക്കുമിടയിലെ അതി൪ത്തി ത൪ക്കം ശമിപ്പിക്കുന്നതിനുള്ള ശ്രമം അഭിമുഖത്തിൽ ബശ്ശാ൪ പ്രകടിപ്പിച്ചതായി ജുംഹുരിയത്ത് റിപ്പോ൪ട്ട൪ പറയുന്നു.
നേരത്തെ ഇസ്രായേൽ വ്യോമസേന ഉപയോഗിച്ചിരുന്ന വ്യോമമേഖലയിലാണ് വിമാനം ഉണ്ടായിരുന്നതെന്നും എന്നാൽ, വെടിവെച്ച് വീഴ്ത്തിയതിന് ശേഷമാണ് തു൪ക്കി വിമാനമാണെന്ന് തിരിച്ചറിഞ്ഞതെന്നും  ബശ്ശാ൪ വ്യക്തമാക്കി.
വിമാനം വീഴ്ത്തിയ നടപടി ഇരു രാജ്യങ്ങൾക്കുമിടയിൽ സംഘ൪ഷാന്തരീക്ഷത്തിനിടയാക്കിയിരുന്നു. സൈനിക നടപടിക്കെതിരെ തിരിച്ചടിക്കുമെന്ന് തു൪ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉ൪ദുഗാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിറിയയുടെ പ്രവൃത്തി അംഗീകരിക്കാനാവില്ളെന്നായിരുന്നു നാറ്റോയുടെ നിലപാട്.
അതേസമയം, മുതി൪ന്ന ഉദ്യോഗസ്ഥരടക്കം 85 സിറിയൻ സൈനിക൪കൂടി തു൪ക്കിയിൽ അഭയം തേടിയതായി തു൪ക്കി മാധ്യമങ്ങൾ റിപ്പോ൪ട്ട് ചെയ്യുന്നു. 2011ൽ സിറിയൻ സംഘ൪ഷം ആരംഭിച്ചതിന് ശേഷം നിരവധി സൈനിക൪ തു൪ക്കിയിലത്തെിയിട്ടുണ്ട്്. തിങ്കളാഴ്ചയുണ്ടായ സംഘ൪ഷത്തിൽ 78 പേ൪ കൊല്ലപ്പെട്ടതായി റിപ്പോ൪ട്ടുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.