മന്ത്രിയാവാന്‍ വാജ്പേയി ക്ഷണിച്ചു -കലാം

ന്യൂദൽഹി: 1998 ലെ എൻ.ഡി.എ സ൪ക്കാറിൽ കാബിനറ്റ് മന്ത്രിപദത്തിലേക്ക് മുൻ പ്രധാനന്ത്രി അടൽ ബിഹാരി വാജ്പേയി ക്ഷണിച്ചതായി മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം. തൻെറ പുതിയ പുസ്തകമായ ‘വഴിത്തിരിവുകളി’ലാണ് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാം അന്നത്തെ അണിയറ രഹസ്യം പുറത്തുവിട്ടത്. കാബിനറ്റ് പദവി നിരസിച്ചതിലൂടെ രാജ്യത്തിന് ശ്രദ്ധേയമായ രണ്ട് നേട്ടങ്ങൾ നേടിക്കൊടുക്കാൻ കഴിഞ്ഞെന്നും കലാം പറഞ്ഞു.   
പ്രതിരോധ ഗവേഷണ സംഘടനാ മേധാവിയായ സമയത്താണ് എൻ.ഡി.എ മന്ത്രിസഭാ രൂപവത്കരണം. 1998 മാ൪ച്ച് 15ന് അ൪ധരാത്രിയാണ് വാജ്പേയിയുടെ ഫോൺ. മന്ത്രിസഭാ അംഗങ്ങളുടെ പട്ടിക തയാറാക്കി വരുന്നതായും താങ്കൾക്ക് കാബിനറ്റ് പദവി വാഗ്ദാനം ചെയ്യുന്നതായും വാജ്പേയി അറിയിച്ചു. തീരുമാനത്തിലത്തൊൻ സമയം ആവശ്യപ്പെട്ടപ്പോൾ അടുത്ത ദിവസം ഒമ്പതു മണിയോട് കൂടി മറുപടി പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
അന്ന് അ൪ധരാത്രി അടുത്ത സുഹൃത്തുക്കളുമായി കൂലങ്കശമായി ച൪ച്ച നടത്തി. ഇത് പുല൪ച്ചെ മൂന്നുമണിവരെ നീണ്ടു. സുഹൃത്തുക്കളുടെ പൊതു അഭിപ്രായം അന്ന് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് എതിരായിരുന്നു. രാജ്യത്തിന് അഭിമാനകരമായ നേട്ടം കൊയ്യുന്ന രണ്ട് ദൗത്യങ്ങളിൽ വ്യാപൃതനായിരിക്കെ രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ ആസ്വാദ്യമായ ഫലം ലഭിക്കില്ളെന്ന് അഭിപ്രായം ഉയ൪ന്നു. അടുത്ത ദിവസം സഫ്ദ൪ജങ് റോഡിൽ വാജ്പേയിയെ കണ്ടു. ആ സമയം അഗ്നി മിസൈൽ പരീക്ഷണത്തിലും അറ്റോമിക് എന൪ജി വകുപ്പുമായി ചേ൪ന്ന് ആണവ പരീക്ഷണത്തിലും സജീവമായിരുന്നു. ജോലി തുടരാൻ അനുവദിക്കണമെന്ന അഭ്യ൪ഥന വാജ്പേയി അംഗീകരിച്ചെന്നും തന്നെ അഭിനന്ദിച്ചെന്നും വാജ്പേയി വഴിത്തിരിവുകളിൽ പറയുന്നു. 1999 മുതൽ 2001 നവംബ൪ വരെ കലാം കേന്ദ്ര സ൪ക്കാറിൻെറ കാബിനറ്റ് പദവിയുള്ള മുഖ്യ ശാസ്ത്ര ഉപദേശകനായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.