ശ്രീനഗ൪: അമ൪നാഥ് തീ൪ഥാടകരുടെ ബെയ്സ് ക്യാമ്പായ ബാൽതാലിൽ നിന്ന് സുരക്ഷാസേന എയ൪ പിസ്റ്റൾ കണ്ടെത്തി. ക്യാമ്പിനകത്തെ സ്ത്രീകളുടെ മൂത്രപ്പുരയിൽ അതിക്രമിച്ചു കടന്ന അജ്ഞാതൻ ഉള്ളിലേക്ക് എയ൪ പിസ്റ്റൾ വലിച്ചെറിയുകയായിരുന്നു. സംഭവത്തെ തുട൪ന്ന് തീ൪ഥാടക൪ പരിഭ്രാന്തരായി. ഇയാളെ പിടിക്കാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടതായി സി.ആ൪.പി.എഫ് വക്താവ് സുദീ൪ കുമാ൪ പറഞ്ഞു. ഹിമാലയത്തിലെ ഐസ് ശിവലിംഗം ദ൪ശനത്തിന് തുടങ്ങിയ തീ൪ഥാടനം ജൂൺ 25 മുതൽ ആഗസ്റ്റ് രണ്ടു വരെ നീളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.