ഭൂരിപക്ഷ സമുദായ ഏകീകരണം: പ്രേരണ ലീഗ് പിടിവാശി -വെള്ളാപ്പള്ളി

പരവൂ൪: മലപ്പുറം ജില്ലയിൽ മാത്രം ശക്തിയുള്ള മുസ്ലിംലീഗുകാ൪ കേരളം അടക്കിഭരിക്കുന്നതും അവരുടെ പിടിവാശിക്കുമുന്നിൽ മുഖ്യമന്ത്രിയും കോൺഗ്രസും കീഴടങ്ങുന്നതുമാണ് ഭൂരിപക്ഷസമുദായ ഏകീകരണചിന്തക്ക് പ്രേരണയായതെന്ന് വെള്ളാപ്പള്ളി നടേശൻ. പുത്തൻകുളം 1159ാം നമ്പ൪ എസ്.എൻ.ഡി.പി ശാഖാമന്ദിരം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഖജനാവിലെ സ്വത്ത് ഒരു വിഭാഗം ചോ൪ത്തുന്നത് അംഗീകരിക്കാനാവില്ല. ഭരണത്തിൽ ഇരുപ്പുറപ്പിക്കുംമുമ്പ് വാഴവെട്ട് തുടങ്ങിയവ൪ കോ൪പറേഷൻ ചെയ൪മാൻ സ്ഥാനങ്ങളും മറ്റും സാമുദായികമായി വീതംവെക്കുകയാണ്.
മുപ്പതോളം സ്വാശ്രയ കോളജുകളാണ് ലീഗുകാ൪ക്ക് അനുവദിച്ചത്. ഒരു കോടീശ്വരനെ മന്ത്രിയാക്കാൻവേണ്ടി മുഖ്യമന്ത്രിക്ക് ആഭ്യന്തരം ഒഴിയേണ്ടിവന്നത് കീഴടങ്ങലിന്റെ ഒരു ഉദാഹരണം മാത്രമാണ്. എല്ലാ രംഗത്തും ഇത് ആവ൪ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രീതിനടേശൻ ഭദ്രദീപം കൊളുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.