മുട്ടാര്‍ പുഴയിലേക്ക് രാസമാലിന്യം

കളമശേരി: മേജ൪ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ സ്വകാര്യ കമ്പനിയിൽ നിന്ന് പെരിയാറിൻെറ കൈവഴിയായ മുട്ടാ൪ പുഴയിലേക്ക് വ്യാപകമായി വ്യവസായ മാലിന്യം ഒഴുക്കി. അസറ്റിലിൻ ഗ്യാസ് ഉൽപ്പാദിപ്പിക്കുന്ന സ്വകാര്യ കമ്പനിയിൽ നിന്നാണ് മാലിന്യം ഒഴുക്കിയത്. കാൽസ്യം കാ൪ബൈഡിൽനിന്ന് അസറ്റിലിൻ ഗ്യാസ് ഉൽപ്പാദിപ്പിക്കുമ്പോഴുള്ള മാലിന്യമാണ് പുഴയുടെ മധ്യഭാഗം വരെ കെട്ടിക്കിടക്കുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തത്തെുട൪ന്ന് മലിനീകരണ നിയന്ത്രണ ബോഡ് ഉദ്യോഗസ്ഥരത്തെി സാമ്പിൾ എടുത്തു.
മാലിന്യം തള്ളാൻ തുടങ്ങിയിട്ട്  മാസങ്ങളായെന്ന് നാട്ടുകാ൪ പരാതിപ്പെട്ടു. പുഴക്ക് അക്കരെയുള്ള ചില൪ കുളിക്കാനിറങ്ങിയപ്പോഴാണ് മാലിന്യം കെട്ടിക്കിടക്കുന്നത് അറിയുന്നത്. സംഭവം അറിഞ്ഞതോടെ കൗൺസില൪മാരായ സലീമ, ലിസി പീറ്റ൪, കെ.എ. സിദ്ദീഖ്, സി.പി.എം മുൻ ലോക്കൽ സെക്രട്ടറി ക൪ണൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പി.എം. നജീബ്, മുട്ടാ൪ സിയാദ്, മനാഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നാട്ടുകാ൪ പ്രതിഷേധവുമായി രംഗത്തത്തെി.
ഇതേതുട൪ന്ന് മാലിന്യം പുഴയിലേക്ക് ഒഴുകാതിരിക്കാൻ തടയണ നി൪മിക്കണമെന്നും പുഴയിൽ കെട്ടിക്കിടക്കുന്ന മാലിന്യം മൂന്ന് ദിവസത്തിനകം കോരിയെടുത്ത് അമ്പലമുകളിലെ പൊതുമാലിന്യ സംസ്കരണകേന്ദ്രത്തിൽ എത്തിക്കണമെന്നും മലിനീകരണ ബോഡ് സീനിയ൪ എൻേറ൪മെൻറ് എൻജിനീയ൪ ഫറൂഖ് സേട്ട് നി൪ദേശം നൽകി. ഗ്യാസ് ഉൽപ്പാദിപ്പിക്കുന്ന കമ്പനി പരിസരത്ത് നി൪മിച്ച കുളങ്ങൾ നിറഞ്ഞുകവിഞ്ഞാണ് മാലിന്യം പുഴയിലത്തെിയത്. ആറുമാസമായി ഇത്തരത്തിൽ മാലിന്യം കിടക്കുന്നതായി കമ്പനി ജീവനക്കാ൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.