മോഷണക്കേസ് പ്രതിക്ക് അഞ്ചുവര്‍ഷം തടവ്

കുന്നംകുളം: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ച ആഭരണം കവ൪ച്ച ചെയ്ത കേസിൽ  പ്രതിയെ   കുന്നംകുളം കോടതി അഞ്ചുവ൪ഷം തടവിന് വിധിച്ചു.
പാലയൂ൪ കറുപ്പം വീട്ടിൽ ഫവാദിനെയാണ് (നവാസ് -24) കുന്നംകുളം ഫസ്റ്റ്ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സെയ്തലവി അഞ്ചുവ൪ഷം തടവിന് ശിക്ഷിച്ചത്. മുതുവറ കുണ്ടനിങ്ങാട്ട് ചന്ദ്രശേഖരൻെറ ഭാര്യ സാവിത്രിയുടെ വീട്ടിൽ നിന്ന് അലമാര കുത്തിത്തുറന്ന് രണ്ടേകാൽ പവൻ കവ൪ച്ച ചെയ്ത കേസിലാണ് ശിക്ഷ.
2011 ജൂലൈ 11നാണ് കേസിനാസ്പദ സംഭവം നടന്നത്. ഈ കേസിലെ രണ്ടാം പ്രതി മിഥുനെ കോടതി വെറുതെവിട്ടു. ഫവാദ് പേരാമംഗലം സ്റ്റേഷൻ പരിധിയിൽ നാല് മോഷണക്കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.