കണ്ഡമാല്‍ കലാപം: 25 പേരെ വെറുതെ വിട്ടു

ഒഡിഷ: 2008ൽ ഒഡിഷയിലെ കാണ്ഡമാൽ കലാപകേസിൽ അറസ്ററിലായ 25 പേരെ കൂടി അതിവേഗ കോടതി വെറുതെ വിട്ടു.  തെളിവുകളുടെ അഭാവത്തിലാണ് അഡീഷനൽ സെഷൻസ് ജഡ്ജി ബി.എൻ മിശ്ര ഇവരെ വെറുതെ വിട്ടത്. തെളിവില്ലാത്തതിന്റെ പേരിൽ നേരത്തേ 10ഓളം പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. 2008 ആഗസ്ററിലാണ് ഒഡിഷയിലെ കണ്ഡമാലിൽ ക്രിസ്തുമത വിശ്വാസികൾക്കെതിരെ വൻ കലാപം അരങ്ങേറിയത്. ജലസ്പത ആശ്രമത്തിൽ വി.എച്ച്.പി നേതാവായിരുന്ന ലക്ഷ്മണാനന്ദ സരസ്വതി കൊല്ലപ്പെട്ടതിനെ തുട൪ന്നായിരുന്നു ഇത്. കൊലക്കു പിന്നിൽ ക്രൈസ്തവരാണെന്ന് ആരോപിച്ചായിരുന്നു വ൪ഗീയവാദികളുടെ ആക്രമണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.