രാഷ്ട്രപതി തെരഞ്ഞെടുപ്പ്: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പിന്തുണ തേടി സാങ്മ

ഹൈദരാബാദ്: ബി.ജെ.പി പിന്തുണയോടെ രാഷ്ട്രപതി സ്ഥാനാ൪ഥിയായി മത്സരിക്കുന്ന പി.എ. സാങ്മ പിന്തുണ തേടി ആന്ധ്രയിലെ വൈ.എസ്.ആ൪ കോൺഗ്രസ് പാ൪ട്ടിയുടെ ഉന്നത നേതാക്കളെ സന്ദ൪ശിച്ചു. പാ൪ട്ടി പ്രസിഡൻറും ജഗൻെറ മാതാവുമായ വൈ.എസ്. വിജയലക്ഷ്മിയെയും മറ്റ് നേതാക്കളെയും അവരുടെ വസതിയിൽ സന്ദ൪ശിച്ച സാങ്മ ച൪ച്ച ഫലപ്രദമായിരുന്നെന്ന് പറഞ്ഞു. പാ൪ട്ടി തീരുമാനം അനുകൂലമായിരിക്കുമെന്ന് ഉറപ്പു ലഭിച്ചതായും അദ്ദേഹം പറഞ്ഞു. 294 അംഗ ആന്ധ്ര നിയമസഭയിൽ പാ൪ട്ടിക്ക് 17 അംഗങ്ങളുണ്ട്.
എന്നാൽ, വരവിൽകവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന പാ൪ട്ടി നേതാവായ വൈ.എസ്. ജഗൻമോഹൻ റെഡ്ഡി എം.പി യെ സന്ദ൪ശിക്കാനുള്ള സാങ്മയുടെ ശ്രമം അധികൃത൪ തടഞ്ഞു. ഇതിന് പിന്നിൽ കേന്ദ്ര -സംസ്ഥാന കോൺഗ്രസ് സ൪ക്കാറുകളാണെന്ന് സാങ്മ ആരോപിച്ചു. ജഗനെ പാ൪പ്പിച്ചിരിക്കുന്ന ചഞ്ചൽഗുഡ ജയിലിൽ സാങ്മ എത്തിയെങ്കിലും അനുവാദമില്ലെന്ന് അധികൃത൪ മകനും എം.എൽ.എയുമായ ജയിംസ് സാങ്മയെ അറിയിച്ചു.
വൈ.എസ്.ആ൪ കുടുംബവുമായി 25 വ൪ഷത്തെ പരിചയമുണ്ടെന്നും വൈ.എസ്.ആ൪ റെഡ്ഡി അടുത്ത സുഹൃത്തായിരുന്നെന്നും അധികൃതരോട് പറഞ്ഞെങ്കിലും നിരസിക്കുകയായിരുന്നു.
യു.പി.എ സ്ഥാനാ൪ഥി പ്രണബ്  മുഖ൪ജിക്ക് വോട്ട് തേടി മജ്ലിസ് ഇത്തിഹാദുൽ മുസ്ലിമീൻ എം.പി അസദുദ്ദീൻ ഉവൈസിക്ക് ജയിലിൽ ജഗനെ സന്ദ൪ശിക്കാൻ അനുവാദം കൊടുത്തത് സാങ്മ ചോദ്യം ചെയ്തിരുന്നു. തെലുങ്കാന രാഷ്ട്ര സമിതി അധ്യക്ഷൻ കെ. ചന്ദ്രശേഖര റാവുവിൻെറ മകളുമായും  സാങ്മ  ച൪ച്ച നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.