ന്യൂദൽഹി: മഹാരാഷ്ട്ര ജയിലുകളിലെ മുസ്ളിംങ്ങളുടെ സാമൂഹിക പരിതസ്ഥിതിയെക്കുറിച്ച് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് നടത്തിയ പഠനം വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. തടവിൽ കഴിയുന്ന 90 ശതമാനത്തിലേറെ മുസ്ളീങ്ങളും നിരപരാധികളാണെന്നും അക്രമി സംഘങ്ങളുമായി ബന്ധമില്ലാത്തവരാണെന്നും റിപ്പോ൪ട്ട് പറയുന്നു. ചില കേസുകളിൽ ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവരെ മാത്രം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും റിപ്പോ൪ട്ട് ചൂണ്ടിക്കാട്ടുന്നു.
15 ജയിലുകളിലായി കഴിയുന്ന 3000 മുസ്ളിം തടവുകാരിൽ 70 ശതമാനം പേരും വിചാരണാ തടവുകാരാണ്. ഭീകരവാദം തടയുന്നതിനുള്ള ടാഡ, മോക്ക നിയമങ്ങൾ പ്രകാരവും ഓഫീഷ്യൽ സീക്രട്ട് ആക്ട് പ്രകാരം ചാരന്മാരെന്ന് മുദ്രകുത്തപ്പെട്ടും ജയിലിൽ കിടക്കുന്നവരാണ് കൂടുതലും. എന്നാൽ ഇവ൪ ഗുരുതരമായ കുറ്റകൃത്യങ്ങളിലേ൪പ്പെട്ടിട്ടില്ലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
25.4 ശതമാനം പേ൪ക്കും കേസുകൾ വാദിക്കാൻ അഭിഭാഷകരില്ലെന്നും ക്രിമിനോളജി ആൻഡ് ജസ്റ്റിസ് സ്കൂൾ ഓഫ് സോഷ്യൽ വ൪ക്കിലെ ഡോ. വിജയ് രാഘവനും റോഷ്നി നായരും നടത്തിയ പഠനം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.