ചെക്പോസ്റ്റ് തകര്‍ത്ത് കടത്താന്‍ ശ്രമിച്ച ഒന്നരടണ്‍ സ്ഫോടകശേഖരം പിടിച്ചു

വെള്ളറട: ചെക്പോസ്റ്റ് തക൪ത്ത് കാറിൽ കടത്താൻശ്രമിച്ച ഒന്നരടൺ സ്ഫോടകശേഖരം ചെറിയകൊല്ലയിൽ പിടികൂടി. വ്യാഴാഴ്ച പുല൪ച്ചെ 6.45നായിരുന്നു സംഭവം.
തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വന്ന ക്വാളിസ് കാ൪ കൈകാണിച്ചിട്ടും ചെക്പോസ്റ്റിൽ നി൪ത്തിയില്ല. പോസ്റ്റ് ഇടിച്ചുതെറിപ്പിച്ച് കടക്കാനുള്ള കാറിൻെറ ശ്രമം ഡ്യൂട്ടി പൊലീസ് ഡേവിഡ്രാജ് റോഡിലേക്ക് അള്ള് വലിച്ചിട്ട് തടഞ്ഞു. കാ൪ നി൪ത്തി ഓടി രക്ഷപ്പെടാൻ ശ്രമിച്ച കളിയിക്കാവിള വന്നിയൂ൪ റോഡരികത്ത് വീട്ടിൽ സജി (29) യെ പൊലീസ് പിടികൂടി.
തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് അരികടത്ത് തടയുന്നതിന് നിയമിച്ചിട്ടുള്ള സ്പെഷൽ സ്ക്വാഡിലെ ഫ്യൂജി പ്രമീളയുടെ നേതൃത്വത്തിലുള്ള സംഘം തക്കലയിൽവെച്ച് കാറിനെ കൈകാണിച്ചെങ്കിലും പൊലീസുകാരനെ ഇടിച്ചിട്ട് നി൪ത്താതെ പോയിരുന്നു. സംഘം പിന്തുടരുന്നതിനിടെയാണ് കാ൪ ചെറിയകൊല്ല ചെക്പോസ്റ്റ് വഴി കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ചത്. ചെറിയകൊല്ലയിൽ കാ൪ പിടിച്ചെടുത്ത ഉടൻ പിന്തുട൪ന്നത്തെിയ സ്പെഷൽ സ്ക്വാഡ് കാ൪ പരിശോധിച്ചപ്പോഴാണ് സ്ഫോടകശേഖരം കണ്ടത്തെിയത്. അരുമന പൊലീസ് എത്തി സ്ഫോടകശേഷം സുരക്ഷിത താവളത്തിലേക്ക് മാറ്റി.
കസ്റ്റഡിയിലായ സജിയെ അരുമന സ്റ്റേഷനിൽ എത്തിച്ച് ചോദ്യംചെയ്യൽ ആരംഭിച്ചു. 37 ലോഡ് സ്ഫോടകശേഖരം സജിയുടെ നേതൃത്വത്തിൽ കടത്തിക്കഴിഞ്ഞതായാണ് പൊലീസിന് ലഭിച്ച സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.