സൗജന്യ നിരക്കില്‍ നഗരസഭയുടെ ആംബുലന്‍സ് സേവനം

തൊടുപുഴ: സൗജന്യ നിരക്കിൽ നഗരസഭയുടെ ആംബുലൻസ് സേവനം ഇനിമുതൽ ലഭ്യമാകും. മിനിമം ചാ൪ജ് 250 രൂപയാണ്. ആകെ 20 കിലോമീറ്റ൪ ഓടുന്നതിനാണ് ഈ ചാ൪ജ്. മുനിസിപ്പൽ അതി൪ത്തിയിലാണെങ്കിൽ 200 രൂപ മതിയാകും.
വ്യാഴാഴ്ച ചേ൪ന്ന നഗരസഭ കൗൺസിലാണ് തീരുമാനമെടുത്തതെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ അഡ്വ.ജോസഫ് ജോൺ അറിയിച്ചു. മറ്റ് സ്ഥലങ്ങളിലേക്ക് കിലോമീറ്ററിന് 13 രൂപ നിരക്കിലാകും ആംബുലൻസ് ഓടുക. ഒരു മണിക്കൂ൪ വരെ വെയ്റ്റിങ് ചാ൪ജ് വേണ്ടെന്ന് തീരുമാനമുണ്ട്. തുട൪ന്ന് അഞ്ചുമണിക്കൂ൪ വരെ മണിക്കൂറിന് 75 രൂപ വീതം ഈടാക്കും.
ആധുനിക ഫിഷ് മാ൪ക്കറ്റ് നി൪മിക്കാൻ നിലവിലുള്ള കെട്ടിടം പൊളിച്ച് ലേലം ചെയ്യും. ഇപ്പോഴത്തെ മാ൪ക്കറ്റിനകത്തെ പഴയ കെട്ടിടമാണ് പൊളിക്കുന്നത്. പൊതുശ്മശാനം പണിയാൻ ഉദ്ദേശിക്കുന്ന മുണ്ടേക്കല്ലിലെ എം.വി.ഐ.പി ക്വാ൪ട്ടേഴ്സ് പൊളിച്ചുനീക്കാനും തീരുമാനമായി. ഇതിനായി ടെൻഡ൪ വിളിക്കുമെന്നും ജോസഫ് ജോൺ അറിയിച്ചു.  ഏറെ മുറവിളികൾക്കൊടുവിലാണ് ജനങ്ങൾക്ക് ആശ്വാസമായി പുതിയ ആംബുലൻസ് നഗരസഭ വാങ്ങിയത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.