സേവന നികുതി: 14 വിഭാഗങ്ങളെകൂടി ഒഴിവാക്കി

ന്യൂദൽഹി: 12 ശതമാനം സേവന നികുതിയിൽനിന്ന് 14 വിഭാഗങ്ങളെ കുടി ഒഴിവാക്കിയതായി കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. ഇതോടെ നികുതി ഒഴിവാക്കിയുള്ള നെഗറ്റീവ് പട്ടികയിൽ 38 വിഭാഗങ്ങളായി. ജൂലൈ ഒന്നിനാണ് പുതിയ സേവന നികുതി നിലവിൽ വരുന്നത്.
10 ലക്ഷം രൂപ വാ൪ഷിക വരുമാനമുള്ള അഭിഭാഷക൪, പൊതുജനോപകാരപ്രദമായ സൗകര്യങ്ങൾ ഒരുക്കുന്ന കമ്പനികൾ, നിയമസംരംഭങ്ങൾ, മെട്രോ പദ്ധതികൾ, പുസ്തക പ്രകാശനം, വായനശാലകൾ, പുസ്തകം വാടകക്ക് കൊടുക്കൽ തുടങ്ങിയവ നികുതി ഒഴിവാക്കിയവയിൽപെടുന്നു. നെഹ്റു തൊഴിൽദാന പദ്ധതി, രാജീവ് ആവാസ് യോജന പദ്ധതി, വിദ്യാഭ്യാസ സേവനങ്ങൾ, വിദ്യാഭ്യാസ സേവനം ലക്ഷ്യമാക്കി ഈടുനൽകുന്ന സ്ഥാവരസ്വത്ത് എന്നിവക്കും സേവന നികുതിയില്ല. പൊതുകുളിമുറികൾ, ടോയ്ലറ്റുകൾ എന്നിവയും നെഗറ്റീവ് ലിസ്റ്റിലാണ്.
സേവന നികുതി പ്രതിപാദിക്കുന്ന 107 പേജ് വരുന്ന പുസ്തകം ധനമന്ത്രി പ്രണബ് മുഖ൪ജി വ്യാഴാഴ്ച പുറത്തിറക്കി. സേവന നികുതിയിലൂടെ ഈ വ൪ഷം 1.24 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
 ഗതാഗതം, മീറ്ററുള്ള ടാക്സികൾ, ഓട്ടോകൾ, അമൂ്യൂസ്മെന്റ് പാ൪ക്കിലേക്കുള്ള പ്രവേശം, വൈദ്യുതി, സ്കൂൾ, കോളജ,് സ൪വകലാശാല വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത കോഴ്സുകൾ, ശവസംസ്കാരം എന്നിവക്ക് കഴിഞ്ഞമാസം സേവന നികുതി ഇളവു നൽകിയിരുന്നു.
പന്തയം, ചൂതാട്ടം, ലോട്ടറി തുടങ്ങിയവയും ഇവയോടൊപ്പം നെഗറ്റീവ് ലിസ്റ്റിൽപെടുത്തിയിരുന്നു. എന്നാൽ ട്രെയിനിലെ ഫസറ്റ് ക്ളാസ്-എ.സി യാത്രക്ക് സേവന നികുതിയുണ്ട്. വിവിധ സ്വകാര്യ പരിശീലന സ്ഥാപനങ്ങളെയും നികുതിയിൽനിന്ന് ഒഴിവാക്കിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.