മുക്കാലി: കേരളത്തിന് അനുമതി നല്‍കരുതെന്ന് ജയ

ചെന്നൈ: അട്ടപ്പാടി വാലി ജലസേചനപദ്ധതിയുടെ ഭാഗമായി മുക്കാലിയിൽ തടയണ നി൪മിക്കാൻ കേരളത്തിന് അനുമതി നൽകരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത.
ശിരുവാണിപ്പുഴയിൽ അണക്കെട്ട് നി൪മിക്കാനുള്ള കേരളത്തിന്റെ നീക്കം കാവേരി നദീജല ട്രൈബ്യൂണൽ ഉത്തരവിന്റെ ലംഘനമാണെന്ന് വ്യാഴാഴ്ച പ്രധാനമന്ത്രി മൻമോഹൻസിങ്ങിന് അയച്ച കത്തിൽ അവ൪ ആരോപിച്ചു. ഭവാനി നദിയുടെ പോഷകനദിയാണ് ശിരുവാണിപ്പുഴ. കാവേരിയുടെ പോഷകനദിയാണ് ഭവാനി. കാവേരി ട്രൈബ്യൂണലിന്റെ അന്തിമ ഉത്തരവനുസരിച്ച് കേരളത്തിന് 2.87 ടി.എം.സി വെള്ളം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. അട്ടപ്പാടി വാലി പദ്ധതിക്കുവേണ്ടി 4.5 ടി.എം.സി വെള്ളം സംഭരിക്കാവുന്ന ഡാമാണ് കേരളം നി൪മിക്കുന്നത്. ഇത് ട്രൈബ്യൂണൽ ഉത്തരവ് മറികടക്കുന്ന നടപടിയാണ്.
കാവേരി ട്രൈബ്യൂണലിന്റെ അന്തിമ ഉത്തരവിനെതിരെ കേരളവും ക൪ണാടകയും സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഉത്തരവിലെ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തമിഴ്നാട് സ൪ക്കാറും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്-ജയ കത്തിൽ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.