കണ്ണൂ൪: കോഴ്സിന് അംഗീകാരം ലഭിക്കാത്തത് മറച്ചുവെച്ച് വിദ്യാ൪ഥികളെ വഞ്ചിച്ചതായി പരാതി. കണ്ണൂ൪ വെയിൽസ് കോളജിൽ സിവിൽ എൻജിനീയറിങ് ഡിപ്ളോമ കോഴ്സിന് ചേ൪ന്ന വിദ്യാ൪ഥികൾ ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകി.
2011 ആഗസ്റ്റ് മാസത്തിൽ തുടങ്ങിയ കോഴ്സിന് 11,400 രൂപ രജിസ്ട്രേഷൻ ഫീസും 2500 രൂപ പരീക്ഷാഫീസും ഒരുമാസം 1000 രൂപ നിരക്കിൽ ട്യൂഷൻ ഫീസും ഈടാക്കിയാണ് 120ഓളം കുട്ടികളെ ചേ൪ത്തത്. എന്നാൽ, കോഴ്സിന് അംഗീകാരം ലഭിക്കാത്തതിനാൽ ജൂൺ മാസത്തിൽ നടന്ന പരീക്ഷ എഴുതാൻ വിദ്യാ൪ഥികൾക്ക് കഴിഞ്ഞില്ല. തുട൪ന്ന് ചില വിദ്യാ൪ഥികൾ ഫീസ് തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകാൻ അധികൃത൪ തയാറാവാത്തതിനാലാണ് പരാതി നൽകിയത്.
കേന്ദ്രസ൪ക്കാറിൻെറ കീഴിലുള്ള ഐ.സി.ഇ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ എൻജിനീയറിങ്) ബോ൪ഡാണ് കോഴ്സിന് അംഗീകാരം നൽകേണ്ടത്.
കോളജ് അധികൃത൪ യഥാസമയം ഫീസ് അടക്കാഞ്ഞതിനാലാണ് അംഗീകാരം ലഭിക്കാതെ പോയതെന്ന് വിദ്യാ൪ഥികൾ കുറ്റപ്പെടുത്തുന്നു. 38ഓളം വിദ്യാ൪ഥികളാണ് ഫീസ് തിരികെ നൽകണമെന്നാവശ്യപ്പെട്ടത്. കണ്ണൂ൪ ഡിവൈ.എസ്.പി പി. സുകുമാരൻെറ സാന്നിധ്യത്തിൽ നടന്ന ച൪ച്ചയിൽ ഇവ൪ക്ക് രണ്ടാഴ്ചക്കകം ഫീസ് തിരിച്ചുനൽകാമെന്ന് കോളജ് അധികൃത൪ സമ്മതിച്ചു.
എന്നാൽ, സാങ്കേതിക കാരണങ്ങളാണ് കോഴ്സിന് അംഗീകാരം ലഭിക്കാൻ വൈകിയതെന്ന് കോളജ് മാനേജിങ് ഡയറക്ട൪ മഹേഷ് പറഞ്ഞു. കഴിഞ്ഞ അധ്യയനവ൪ഷം കോഴ്സിന് ചേ൪ന്ന വിദ്യാ൪ഥികൾക്ക് ഡിസംബറിൽ നടക്കുന്ന സപ്ളിമെൻററി പരീക്ഷ എഴുതാമെന്നും ഒരുവ൪ഷം നഷ്ടമാവില്ളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.