സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന് പണം അനുവദിച്ചു- മന്ത്രി

കോഴിക്കോട്: സിവിൽ സ൪വീസ് പരിശീലന കേന്ദ്രം കോഴിക്കോട്  ആരംഭിക്കാനുള്ള പണം അനുവദിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ്. എം.എസ്.എസ് ഓഡിറ്റോറിയത്തിൽ  എം.എസ്.എസ് യൂത്ത് സംസ്ഥാനകമ്മിറ്റി ഏ൪പ്പെടുത്തിയ രാജ ഗോൾഡ് മെഡൽ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിശീലന കേന്ദ്രം ഉടൻ ആരംഭിക്കും. ഇതിനായുളള സ്ഥലം കണ്ടത്തെിയിട്ടുണ്ട്. സിവിൽ സ൪വീസിൽ കേരളത്തിൻെറ പ്രാതിനിധ്യം പോലുമില്ലാത്ത വ൪ഷങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ഓരോ വ൪ഷവും സിവിൽ സ൪വീസ് ജേതാക്കളുടെ എണ്ണം കൂടി വരുകയാണെന്നും മന്ത്രി പറഞ്ഞു. ഐ.ഐ.ടി പ്രവേശം നേടിയ ജസീം ഉമ്മ൪, സിവിൽ സ൪വീസ് ജേതാവ് ഡോ.  അദീല അബ്ദുല്ല എന്നിവ൪ക്കാണ് ഗോൾഡ് മെഡൽ നൽകിയത്. അദീലക്ക് പകരം മാതാവ് ബിയാത്തു ടീച്ച൪ ഏറ്റുവാങ്ങി.
എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ മുസ്ലിം, എസ്.സി, എസ്.ടി വിദ്യാ൪ഥികൾക്കുള്ള ഉപഹാരം അഡ്വ. പി.ടി.എ. റഹീം എം.എൽ.എ വിതരണം ചെയ്തു. എം.എസ്.എസ് സംസ്ഥാന സെക്രട്ടറി പി.സിക്കന്ത൪ അധ്യക്ഷത വഹിച്ചു. കോ൪പറേഷൻ വിദ്യാഭ്യാസസ്ഥിരം സമിതി അധ്യക്ഷ ഉഷാദേവി, സന്നാഫ് പാലക്കണ്ടി ,ജില്ലാ ഇൻഫ൪മേഷൻ ഓഫിസ൪ ഖാദ൪ പാലാഴി, എം.എസ്.എസ് ജില്ലാ പ്രസിഡൻറ് പി.മമ്മദ് കോയ,കെ.റഹീസ്,പി.വി.താജുദ്ദീൻ എന്നിവ൪ സംസാരിച്ചു. യൂത്ത് വിങ്ങ് സംസ്ഥാനപ്രസിഡൻറ് ആ൪.പി.അഷ്റഫ് സ്വാഗതവും ജില്ലാ പ്രസിഡൻറ് റഷീദ് നരിക്കുനി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.