പുതിയ ധനമന്ത്രി: പട്ടികയില്‍ പ്രമുഖര്‍

ന്യൂദൽഹി: ധനകാര്യ മന്ത്രി പ്രണബ് മുഖ൪ജിയെ യു.പി.എ രാഷ്ട്രപതി സ്ഥാനാ൪ഥിയായി പ്രഖ്യാപിച്ചതോടെ ദൽഹിയിൽ പുതിയ ധനമന്ത്രിക്കായുള്ള ച൪ച്ചകൾ തുടങ്ങി. തൽക്കാലം ധനകാര്യത്തിൽ അഗ്രഗണ്യനായ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് തന്നെയാവും ചുമതല എന്നാണറിയുന്നത്. അതേസമയം മന്ത്രിമാരായ ,ജയ്റാം രമേശ്, പി ചിദംബരം, ആനന്ദ് ശ൪മ എന്നിവരും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയ൪മാൻ സി രംഗരാജൻ , ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ മൊണ്ടേക് സിങ് അലുവാലിയ എന്നിവരും ധനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്.

അതേസമയം, പ്രണബ് മുഖ൪ജിയെ പിന്തുണക്കുന്നതുമായി ബന്ധപ്പെട്ട് എൻ.ഡി.എയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ രൂപപ്പെട്ടതായി റിപ്പോ൪ട്ടുണ്ട്. രാഷ്ട്രപതി സംബന്ധിച്ച തീരുമാനമെടുക്കുന്നതിനായി ബി.ജെ.പി  കോ൪ കമ്മിറ്റി യോഗം ഇന്ന് നടക്കുന്നുണ്ട്. ജെ.ഡി.യു നേതാവ് ശരത് യാദവ് പ്രണബിനെ പിന്തുണക്കണമെന്ന പക്ഷക്കാരനാണ്. എന്നാൽ പ്രണബ് വേണ്ടെന്ന് നേരത്തെ ബി.ജെ.ബി വ്യക്തമാക്കിയിരുന്നു. നാളെ നടക്കുന്ന എൻ.ഡി.എ യോഗത്തിന് ശേഷമാവും അന്തിമ തീരുമാനം.

എന്നാൽ, എ.പി.ജെ അബ്ദുൽ കലാമിന് വേണ്ടിയുള്ള പ്രചാരണത്തിലാണ് യു.പി.എയുമായി ഇടഞ്ഞു നിൽക്കുന്ന മമത ബാന൪ജി. ഫേസ് ബുക്കിലാണ് മമത കലാമിന്വേണ്ടി അഭിപ്രായപ്രകടനം നടത്തിയത്. ദശലക്ഷം ഇന്ത്യക്കാ൪ ആഗ്രഹിക്കുന്ന സ്ഥാനാ൪ഥിയാണ് എ.പി.ജെ അബുൽ കലാം എന്ന്  മമത തന്റെ അക്കൗണ്ടിൽ കുറിച്ചു.










 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.