എസ്.ബി.ഐ വ്യവസായ വായ്പയുടെ പലിശ കുറച്ചു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) വ്യവസായ വായ്പയുടെ പലിശ നിരക്ക് കുത്തനെ കുറച്ചു. 0.5 ശതമാനം മുതൽ 3.5 ശതമാനം വരെയാണ് കുറവ്. ഇടത്തരം, ചെറുകിട വ്യവസായങ്ങൾക്കുള്ള വായ്പകളുടെ പലിശയാണ് പ്രധാനമായും കുറച്ചിരിക്കുന്നത്. ഭവന വായ്പ, വാഹന വായ്പ, പെഴ്സണൽ ലോൺ തുടങ്ങിയ വായ്പകൾക്ക് നിരക്ക് കുറവ് ബാധകമല്ലെന്ന് എസ്.ബി.ഐ മേധാവികൾ വാ൪ത്താ സമ്മേളനത്തിൽ അറിയിച്ചു.
അതേസമയം അടിസ്ഥാന വായ്പാ നിരക്ക് 10 ശതമാനമായി തുടരും.
തിങ്കളാഴ്ച്ച റിസ൪വ് ബാങ്ക് ഇടക്കാല വായ്പാ നയം പ്രഖ്യാപിക്കാനിരിക്കെയാണ് എസ്.ബി.ഐയുടെ നീക്കം. സാമ്പത്തിക വള൪ച്ചയും വ്യാവസായിക വള൪ച്ചയും കുത്തനെ താഴുന്നത് പരിഗണിച്ച് ആ൪.ബി.ഐ പലിശ നിരക്ക് കുറയ്ക്കുമെന്നാണ് കരുതുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.