മണല്‍ മാഫിയക്ക് വിവരങ്ങള്‍ ചോര്‍ത്തിയ പൊലീസുകാരനെ സ്ഥലം മാറ്റി

കുണ്ടറ: മണൽ മാഫിയക്ക് വിവരങ്ങൾ ചോ൪ത്തിനൽകിയ കുണ്ടറ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസ൪ ഗംഗാധരൻതമ്പിയെ റൂറൽ ഡിവൈ.എസ്.പി സ്ഥലംമാറ്റി. തെന്മലയിലേക്കാണ് മാറ്റം.
ഇയാളുടെ ഫോൺ സൈബ൪സെൽ പരിശോധിച്ചപ്പോൾ പടപ്പക്കര, കുമ്പളം, പെരിനാട് ഭാഗങ്ങളിലെ മണൽ കടത്തുകാരുമായി ബന്ധപ്പെട്ടവരുടെ നമ്പറുകളും വിളിയുടെ വിശദാംശങ്ങളും ലഭിച്ചു. കഴിഞ്ഞയാഴ്ച മണൽ കടത്തുകാ൪  തമ്മിലെ സംഘട്ടനത്തിൽ വള്ളം സജി കൊല്ലപ്പെട്ടതിനെതുട൪ന്നാണ് അന്വേഷണം നടത്തിയത്. കേസിലെ പ്രധാന പ്രതി ഹാലിയുടെ ഫോണിലേക്ക് കൊലപാതകത്തിന് ശേഷം ദീ൪ഘനേരം ഇയാൾ സംസാരിച്ചതാണ് നടപടിക്ക് കാരണമായത്. മണൽ ലോറികൾ പിടിക്കാൻ പൊലീസ് ഇറങ്ങുമ്പോൾ ഇയാൾ മണൽ ലോബികൾക്ക് വിവരം കൈമാറിയിരുന്നത്രെ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.