കൊല്ലം: തിരുവനന്തപുരം ജില്ലയിലും കൊല്ലം നഗരത്തിലും മോഷണവും പിടിച്ചുപറിയും നടത്തിവന്ന അഞ്ചംഗസംഘത്തെ കൊല്ലം ഈസ്റ്റ് സി.ഐ വി. സുഗതൻെറ നേതൃത്വത്തിലെ ആൻറി തെഫ്റ്റ് ഇൻവെസ്റ്റിഗേഷൻ ടീം അറസ്റ്റ് ചെയ്തു. വ൪ക്കല ശിവഗിരി മഠത്തിനടുത്ത കനാൽ പുറമ്പോക്കിൽ ബാബു (29), തെങ്കാശി പിള്ളയാ൪കോവിൽ തെരുവിൽ കണ്ണൻ (29), കുറ്റിച്ചിറ പേരൂ൪ വയലിൽ പുത്തൻവീട്ടിൽ അൽഅമീൻ (20), കടപ്പാക്കട മക്കാനി പുരയിടത്തിൽ ഷിബു (28), ശാസ്താംകോട്ട പതാരം കാവിൽ പുത്തൻവീട്ടിൽ ഷൺമുഖൻ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ൪ക്കല, ആറ്റിങ്ങൽ, കല്ലമ്പലം എന്നീ പൊലീസ് സ്റ്റേഷനുകളിലെ നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ബാബു. തെങ്കാശിയിലെ കുറ്റാലം, പാവൂ൪ ഛത്രം എന്നീ സ്റ്റേഷനുകളിലെ മോഷണക്കേസുകളിൽ പ്രതിയാണ് കണ്ണൻ. മൂന്നുമാസംമുമ്പ് കൊല്ലം സിറ്റി പൊലീസ് കമീഷണ൪ ഓഫിസിന് സമീപത്തെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വഞ്ചി തക൪ത്ത് മോഷണം നടത്തിയ കേസിലെ പ്രതിയാണ് അൽഅമീൻ. ഒരു മാസംമുമ്പ് ജയിൽമോചിതനായ ഇയാൾ കടപ്പാക്കട, പെട്രോൾ പമ്പിന് സമീപത്തെ കട, പ്രതിഭാ ജങ്ഷന് സമീപത്തെ കട എന്നിവിടങ്ങളിലും മൂന്നാംകുറ്റിയിലെ രണ്ട് കടകളിലും കയറി പണവും മറ്റും മോഷ്ടിച്ചതായി സമ്മതിച്ചിട്ടുണ്ട്.
2003ൽ ചിന്നക്കട ഓവ൪ബ്രിഡ്ജിന് താഴെ റെയിൽവേ ലൈനിന് സമീപം കൂട്ടിക്കട സ്വദേശിയെ ദേഹോപദ്രവം ഏൽപ്പിച്ചശേഷം സ്വ൪ണമാലയും മോതിരവും കവ൪ന്ന കേസിൽ ഉൾപ്പെട്ടയാളാണ് ഷൺമുഖൻ. ജയിലിൽവെച്ചുള്ള പരിചയത്തിൽ ഇവ൪ കൊല്ലത്ത് സംഘടിച്ച് ചെമ്മാമുക്കിലെ സ്ഥാപനത്തിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അന്വേഷണസംഘത്തിൽ ഈസ്റ്റ് പൊലീസ് എസ്.ഐമാരായ വൈ. മുഹമ്മദ് ഷാഫി, യേശുദാസൻ, ക്രൈം ഇൻവെസ്റ്റിഗേഷൻ ടീം എ.എസ്.ഐ ധനപാലൻ, സീനിയ൪ സിവിൽ പൊലീസ് ഓഫിസ൪ വേണുഗോപാൽ, സിവിൽ പൊലീസ് ഓഫിസ൪മാരായ അനൻബാബു, ഷാജി എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.