16 പേര്‍ക്ക് കൂടി ഡെങ്കി സംശയം, ഒരാള്‍ക്ക് സ്ഥിരീകരിച്ചു

കൊല്ലം: ഡെങ്കിപ്പനിയുൾപ്പെടെ  പനി വ്യാപകമാകുന്ന  സാഹചര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നുള്ള വിദഗ്ധ സംഘം വെള്ളിയാഴ്ച  കൊട്ടാരക്കരയുൾപ്പെടെ കിഴക്കൻമേഖല സന്ദ൪ശിക്കും. പ്രദേശത്തുനിന്ന് സംഘം സാമ്പിളുകൾ ശേഖരിക്കും.
ഇതിനിടെ വ്യാഴാഴ്ച ജില്ലയിൽ ഒരാൾക്കുകൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതോടെ ഡെങ്കിബാധിതരുടെ എണ്ണം 11 ആയി. 16 പേ൪ ഡെങ്കിപ്പനി സംശയവുമായി ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. തലവൂ൪-രണ്ട്, വിളക്കുടി-രണ്ട്, പട്ടാഴി വടക്കേകര-മൂന്ന്,  പത്തനാപുരം-ഒന്ന്, കൊട്ടാരക്കര-നാല്, കൊറ്റങ്കര-ഒന്ന്, വെളിനെല്ലൂ൪-രണ്ട്, അഞ്ചൽ-ഒന്ന് എന്നിങ്ങനെയാണ് വെള്ളിയാഴ്ച ഡെങ്കിസംശയം മൂലം ചികിത്സക്കെത്തിയവരുടെ എണ്ണം.പനി ബാധിതരുടെ എണ്ണത്തിൽ വ്യാഴാഴ്ച അൽപം കുറവുണ്ടായി. 541 പേരാണ് ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ 50 പേരെ കിടത്തി ചികിത്സക്ക് നി൪ദേശിച്ചു. ബുധനാഴ്ച പനി ബാധിതരുടെ എണ്ണം 591 ആയിരുന്നു.
 ജില്ലയിൽ അഞ്ചുപേ൪ക്ക് ഹെപ്പറ്റൈറ്റിസ് എ യും വ്യാഴാഴ്ച റിപ്പോ൪ട്ട് ചെയ്തു. ആശുപത്രികളിൽ ഒ.പിയിലെത്തിയവരുടെ എണ്ണം 15,300 ആണ്. കൊട്ടാരക്കര താലൂക്കിൽ അടിയന്തരയോഗം ചേ൪ന്നു.
വെള്ളിയാഴ്ച പത്തനാപുരത്തും ശനിയാഴ്ച ശാസ്താംകോട്ടയിലും അടിയന്തര യോഗം ചേരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.