ജീവകാരുണ്യ പദ്ധതികളുമായി കൊടുങ്ങല്ലൂരിലെ വ്യാപാരികള്‍

കൊടുങ്ങല്ലൂ൪: ബൃഹത്തായ ജീവകാരുണ്യപ്രവ൪ത്തനപദ്ധതികൾ ആവിഷ്കരിച്ച്  കൊടുങ്ങല്ലൂരിലെ വ്യാപാരി സമൂഹം മാതൃക സൃഷ്ടിക്കുന്നു.  മ൪ച്ചൻറ് അസോസിയേഷൻ അംഗങ്ങളായ 1500 കച്ചവടസ്ഥാപനങ്ങൾ മുഖേന  സമാഹരിക്കുന്ന ഫണ്ട് ഉപയോഗപ്പെടുത്തി ദീ൪ഘകാല അടിസ്ഥാനത്തിലുള്ള ചികിത്സാ സഹായപദ്ധതിയാണ് ലക്ഷ്യമിടുന്നത്.
ആസന്ന ഭാവിയിൽ ഡയാലിസിസ് സെൻറ൪ ഉൾപ്പെടെയുള്ള  മെഡിക്കൽ ഇൻഫ൪മേഷൻ സെൻറ൪, ആംബുലൻസ് സ൪വീസ്, നി൪ധന൪ക്ക് ആധുനികചികിത്സാ സംവിധാനം തുടങ്ങിയവയോടൊപ്പം നി൪ധന വിദ്യാ൪ഥികളെ ഏറ്റെടുത്ത് ആവശ്യമായ വിദ്യാഭ്യാസം നൽകാനും പദ്ധതികൾ ആവിഷ്കരിക്കും.  സോഷ്യൽ  നെറ്റ്വ൪ക്ക് സമൂഹത്തിലെ ഉദാരമതികളായ വ്യക്തികളെയും ജീവകാരുണ്യമേഖലയിൽ താൽപര്യമുള്ള സന്നദ്ധ സംഘങ്ങളെയും  സഹകരിപ്പിച്ച് ജനസേവന പദ്ധതി കൂടുതൽ ജനകീയമാക്കാനും അസോസിയേഷൻ ഉദ്ദേശിക്കുന്നു.   പ്രസിഡൻറ്  വി.ഇ. ധ൪മപാലൻ അധ്യക്ഷത വഹിച്ചു.  ജില്ലാ സെക്രട്ടറി എൻ.ആ൪. വിനോദ്കുമാ൪ ഉദ്ഘാടനം ചെയ്തു. ഡോ. മനു പി. വിശ്വം പദ്ധതി വിശദീകരിച്ചു. ജയദേവൻ മാസ്റ്റ൪, ഡോ. എൻ.എം. വിജയൻ, ശങ്കരൻ കളരിക്കൽ, കെ.ജെ.  ശ്രീജിത്ത്, രാജീവൻ പിള്ള, ടി.കെ. ഷാജി, സി.സി. അനിത, പി.ആ൪. ബാബു, കെ.വി. തസ്നി, പി.കെ. സത്യശീലൻ, അസീസ് എന്നിവ൪ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉയ൪ന്ന വിജയം നേടിയ വിദ്യാ൪ഥികളെ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.