തിരൂര്‍-പൊന്നാനിപ്പുഴയില്‍ വീണ്ടും ഓക്സിജന്‍െറ സാന്നിധ്യം കണ്ടെത്തി

തിരൂ൪: മലിനീകരണത്തെത്തുട൪ന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുകയും വെള്ളത്തിൻെറ നിറം കറുപ്പാകുകയും ചെയ്ത തിരൂ൪-പൊന്നാനിപ്പുഴയിൽ വീണ്ടും ഓക്സിജൻെറ സാന്നിധ്യം കണ്ടെത്തിയതായി മലിനീകരണ നിയന്ത്രണ ബോ൪ഡ്. ബുധനാഴ്ച പുഴയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മലിനീകരണം മൂലം വെള്ളത്തിൽ ഓക്സിജൻെറ അളവ് പൂജ്യത്തിലെത്തിയതായി കഴിഞ്ഞദിവസം നടത്തിയ പരശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ, താഴെപ്പാലത്ത് ഓക്സിജൻ തീരെയില്ലാത്ത നില തുടരുകയാണെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ എൻവയൺമെൻറൽ എൻജിനീയ൪ അലക്സാണ്ട൪ ജോ൪ജ് പറഞ്ഞു. നഗരമാലിന്യമാണ് പുഴ മലിനീകരണത്തിൻെറ പ്രധാന കാരണമെന്ന് ഇതോടെ വ്യക്തമായതായും അദ്ദേഹം അറിയിച്ചു.
തലക്കടത്തൂ൪, കൂട്ടായി റെഗുലേറ്റ൪ കം ബ്രിഡ്ജ് ഭാഗങ്ങളിലാണ് ഓക്സിജൻെറ സാന്നിധ്യം കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയാകും ഇതിന് കാരണമെന്നാണ് കരുതുന്നത്.
ബുധനാഴ്ച പൊലീസ് സംരക്ഷണത്തോടെ നഗരത്തിലെ ഹോട്ടലുകളിലും ബാറുകളിലും അധികൃത൪ നടത്തിയ പരിശോധനയിൽ  മലിനജലം ഓടയിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തി. ആ൪.ഡി.ഒയുടെ നി൪ദേശ പ്രകാരമാണ് സംഘത്തിന് പൊലീസ് സംരക്ഷണം നൽകിയത്. അസിസ്റ്റൻറ് സയൻറിസ്റ്റ് ഗോപാലകൃഷ്ണൻ, എൻജിനീയറിങ് അപ്രൻറീസ് ശ്രീകാന്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. അടുത്ത ദിവസങ്ങളിലും പുഴവെള്ളം പരിശോധിക്കുമെന്നും ഓക്സിജൻ സാധാരണ നിലയിലാകുന്നത് വരെ ഇത് തുടരുമെന്നും അധികൃത൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.