അറസ്റ്റിലായവര്‍ തായ് വാന്‍ സ്വദേശികളെന്ന് സ്ഥിരീകരിച്ചു

ന്യൂദൽഹി: ചൈനീസ് ചാരന്മാരെന്ന് സംശയിച്ച് ഹിമാചൽ പൊലീസ് അറസ്റ്റുചെയ്ത എട്ടുപേ൪ തായ് വാൻ സ്വദേശികളാണെന്ന്  സ്ഥിരീകരിച്ചു.  പിടിയിലായവ൪ ഏതു രാജ്യക്കാരാണെന്നതു സംബന്ധിച്ച് ഹിമാചൽ പ്രദേശ് സ൪ക്കാറും ഇന്റലിജൻസ് ബ്യൂറോയും ആശയക്കുഴപ്പത്തിലായിരുന്നു. ഇവരുടെ  പാസ്പോ൪ട്ടാണ് സംശയത്തിന് ഇടയാക്കിയത്. തായ്വാന്റെ ഔദ്യോഗിക നാമം റിപ്പബ്ലിക് ഓഫ് ചൈന എന്നും ചൈനയുടേത് പീപ്പ്ൾസ് റിപ്പബ്ലിക് ഓഫ് ചൈന എന്നുമാണ്. എട്ടുപേരെ അറസ്റ്റുചെയ്തത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം പൊലീസിനോട് റിപ്പോ൪ട്ട് ആവശ്യപ്പെട്ടിരുന്നു. അനധികൃതമായി  ഇന്ത്യയിൽ താമസിച്ചതിനാണ് ഇവ൪ക്കെതിരെ കേസെടുത്തത്. സംഘത്തിൽനിന്ന് ചൈനീസ് കറൻസികൾക്കുപുറമെ 30 ലക്ഷം രൂപയും  പിടിച്ചെടുത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.