ജഗനെ ചോദ്യ ചെയ്യുന്നത് തുടരുന്നു

ഹൈദരാബാദ്: അഴിമതിക്കേസിൽ അറസ്റ്റിലായ വൈ.എസ്.ആ൪ കോൺഗ്രസ് എം.പി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയെ സി.ബി.ഐ ചോദ്യംചെയ്യുന്നത് തുടരുന്നു. ചൻചൽഗുഡ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ജഗനെ ചോദ്യം ചെയ്യാൻ രണ്ടുദിവസത്തേക്കാണ് സി.ബി.ഐ കസ്റ്റഡിയിൽ വാങ്ങിയത്. അഴിമതിപ്പണം വിദേശരാജ്യങ്ങളിലേക്ക് അയച്ച് ഹവാല റാക്കറ്റ് വഴി തിരികെ സ്വന്തം സ്ഥാപനങ്ങളിൽ ജഗൻ നിക്ഷേപിച്ചെന്ന് സി.ബി.ഐ നേരത്തേ ആരോപിച്ചിരുന്നു. 2004-09 കാലത്തെ വൈ.എസ്.ആ൪ ഭരണകാലത്ത് വ്യക്തികൾക്കും കമ്പനികൾക്കും നൽകിയ വഴിവിട്ട സഹായങ്ങൾക്ക് കോടികൾ കൈക്കൂലി വാങ്ങി സ്വന്തം സ്ഥാപനങ്ങളിൽ വൻനിക്ഷേപങ്ങൾ നടത്തിയെന്നാണ് ജഗനെതിരെയുള്ള കേസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.