3.25 ലക്ഷം കൈക്കൂലി; ബി.എസ്.എന്‍.എല്‍ ഉന്നതോദ്യോഗസ്ഥന്‍ പിടിയില്‍

ന്യൂദൽഹി: കേബ്ൾ നൽകുന്നയാളിൽനിന്ന് 3.25 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബി.എസ്.എൻ.എൽ ചീഫ് ജനറൽ മാനേജ൪ സി.ബി.ഐ പിടിയിൽ. കൊൽക്കത്ത ഫാക്ടറി സ൪ക്കിളിലെ സി.ജി.എം എസ്.കെ. സത്യവ൪ത്തിയാണ് കഴിഞ്ഞ രാത്രി ഒരു ഹോട്ടലിൽനിന്ന് അറസ്റ്റിലായത്. കേബ്ൾ സപ്ലൈ ചെയ്യാൻ കരാ൪ നൽകുന്നതിന് കൈക്കൂലി ആവശ്യപ്പെടുന്നെന്ന പരാതിയെ തുട൪ന്ന് സി.ബി.ഐ ഒരുക്കിയ കെണിയിലാണ് ഉദ്യോഗസ്ഥൻ കുടുങ്ങിയത്. കൈക്കൂലി വാങ്ങിയെന്ന സൂചന ലഭിച്ചപ്പോൾ സി.ബി.ഐ സംഘം ഹോട്ടലിൽ കയറി അറസ്റ്റ് ചെയ്യുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.