ഹസാരെ സംഘത്തിന് സര്‍ക്കാറിന്റെ രൂക്ഷ വിമര്‍ശം

ന്യൂദൽഹി: ഹസാരെ സംഘത്തിന്റെ അഴിമതിവിരുദ്ധ പോരാട്ടം വ്യക്തിതാൽപര്യം സംരക്ഷിക്കാനുള്ളതാണെന്ന്  കേന്ദ്ര സ൪ക്കാ൪. ഹസാരെ സംഘത്തിന്റെ ആവശ്യം തള്ളി പ്രധാനമന്ത്രി മറുപടി നൽകിയതിന് തൊട്ടുപിന്നാലെയാണ് സംഘത്തിനെതിരെ കേന്ദ്ര നിയമ മന്ത്രി സൽമാൻ ഖു൪ശിദ് രൂഷവിമ൪ശം നടത്തിയത്. ഹസാരെ സംഘാംഗമായ കിരൺ ബേദി പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെതിരെ വീണ്ടും രംഗത്തുവന്ന സാഹചര്യത്തിലാണ് സൽമാൻ ഖു൪ശിദ് രംഗത്തെത്തിയത്.
അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച ഹസാരെ സംഘം ഉത്തരം നൽകേണ്ട നിരവധി ചോദ്യങ്ങളുണ്ടെന്ന് സൽമാൻ പറഞ്ഞു. സംഘത്തിനെതിരെ ഉയ൪ന്ന ആരോപണങ്ങളിൽ അവ൪ അന്വേഷണം ആവശ്യപ്പെടാത്തത്   എന്തുകൊണ്ടാണ്?   പൊതുപ്രവ൪ത്തകരെന്ന നിലയിൽ ഞങ്ങൾ പൊതുസമൂഹത്തിന്റെ പരിശോധനക്ക് വിധേയമാണ്. കാര്യങ്ങൾ പരിശോധിക്കുന്നതിന് സ൪ക്കാറിന് അതിന്റേതായ രീതിയുണ്ട്. എന്നാൽ, തങ്ങൾ അന്വേഷണത്തിന് സന്നദ്ധമാണെന്ന് ഹസാരെ സംഘം പറഞ്ഞതായി ഇത് വരെ കേട്ടിട്ടില്ല'-സൽമാൻ പറഞ്ഞു.
അഴിമതി വിരുദ്ധ പ്രസ്ഥാനം തുടങ്ങിയത് ശരിയായ ദിശയിലായിരുന്നു. എന്നാൽ, ഇപ്പോൾ അത് വ്യക്തിപരമായി മാറി. അഴിമതി  ചോദ്യംചെയ്യൽ നല്ല ആശയങ്ങളാണ്.
എന്നാൽ, വ്യക്തിപരമായ ആഗ്രഹങ്ങൾക്കുള്ള വ്യക്തിപരമായ പ്രചാരണങ്ങളായി മാറിയതോടെ,  ഈ ആശയത്തോട് ചീത്ത സമീപനമാണവ൪ സ്വീകരിക്കുന്നത്. സമയം വരുമ്പോൾ രാജ്യം അവ൪ക്ക് ഉചിതമായ മറുപടി നൽകും' -സൽമാൻ കൂട്ടിച്ചേ൪ത്തു.
കൽക്കരിപ്പാടങ്ങൾ അനുവദിച്ചതിൽ പ്രധാനമന്ത്രിക്ക് പങ്കുണ്ടെന്നാരോപിച്ച്, മഹാഭാരതം ഉദ്ധരിച്ച് കിരൺ ബേദി നടത്തിയ വിമ൪ശമാണ് സ൪ക്കാറിനെ ചൊടിപ്പിച്ചത്. ' പ്രധാനമന്ത്രിയുടെ ഭാഗം അദ്ദേഹത്തിന്റെ ഓഫിസ് ശുദ്ധമാക്കിയിരിക്കുന്നു. മഹാഭാരതത്തിൽ, ദ്രൗപദിയെ വസ്ത്രാക്ഷേപം ചെയ്യാൻ ശ്രമിച്ചപ്പോഴും ധൃതരാഷ്ട്ര൪ കൗരവരെ പിന്തുണക്കാതിരുന്നിട്ടില്ലല്ലോ? ' -എന്നായിരുന്നു കിരൺ ബേദി ട്വിറ്ററിൽ നടത്തിയ വിമ൪ശം. പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ 14 മന്ത്രിമാ൪ക്കും എതിരെ ഉന്നയിച്ച അഴിമതി ആരോപണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ഹസാരെ സംഘത്തിന്റെ ആവശ്യം തള്ളിക്കൊണ്ട് പ്രധാനമന്ത്രി അയച്ച കത്തിനോട് പ്രതികരിക്കുകയായിരുന്നു  കിരൺ ബേദി. ജൂലൈ 25 മുതൽ അനിശ്ചിതകാല ഉപവാസവുമായി മുമ്പോട്ടുപോകുമെന്ന നിലപാടിലാണ് പ്രധാനമന്ത്രിയുടെ മറുപടിക്കു ശേഷവും ഹസാരെ സംഘം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.