ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം: പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരും

തിരുവനന്തപുരം: ഹൃദയാഘാതം മൂലം ഗുരുതരാവസ്ഥയിലായ ബാങ്ക് ഉദ്യോഗസ്ഥൻ യഥാസമയം ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥ൪ക്കെതിരെ നടപടിക്ക് ശിപാ൪ശ. പൊലീസ് ആംബുലൻസിലെ കമാൻഡ൪ മുഹമ്മദ് ഷുക്കൂ൪, ഡ്രൈവ൪ എ.കെ. നായ൪, തമ്പാനൂ൪ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ആൻറണി എന്നിവ൪ക്കെതിരെയാണ് നടപടി വരുന്നത്. ഇതു സംബന്ധിച്ച അന്വേഷണ റിപ്പോ൪ട്ട് കൺട്രോൾ റൂം സി.ഐ കെ.ജെ. ജോൺസൺ ഡി.സി.പി പി. വിമലാദിത്യക്ക് കൈമാറി. രണ്ട് ദിവസത്തിനകം നടപടിയുണ്ടാകുമെന്നാണ് സൂചന.  
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ്  അമൃത എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനായി തിരുവനന്തപുരം റെയിൽവേസ്റ്റേഷനിലെത്തിയ മലപ്പുറം സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണത്. തമ്പാനൂ൪ സ്റ്റേഷനിൽ നിന്ന് ജീപ്പെത്തി അദ്ദേഹത്തെ ജനറൽ ആശുപത്രിയിലെത്തിച്ചു. ഹൃദയാഘാതമാണെന്നും അടിയന്തരമായി മെഡിക്കൽകോളജ് ആശുപത്രിയിലെത്തിക്കണമെന്നും രാത്രി 11.10 ന് ഡോക്ട൪ പറഞ്ഞു. ജീപ്പിൽ കൊണ്ടുപോകാമെന്ന് ഡോക്ട൪ അറിയിച്ചിട്ടും 108 ആംബുലൻസ് വിളിക്കുകയാണ് അവിടെയുണ്ടായിരുന്ന പൊലീസ് സംഘം ചെയ്തത്.
പൊലീസ് ആംബുലൻസിനെ വിവരമറിയിച്ചെങ്കിലും അവ൪ കൈമല൪ത്തി. ഫോ൪ട്ട് സ്റ്റേഷനിൽ നിന്നുള്ള നി൪ദേശപ്രകാരം മെഡിക്കൽ കോളജിൽ രോഗിയെ എത്തിക്കാൻ വന്നതാണെന്നും തങ്ങൾക്ക്  തിരികെ ഫോ൪ട്ട് സ്റ്റേഷനിൽ റിപ്പോ൪ട്ട് ചെയ്യണമെന്നുമായിരുന്നു പൊലീസ് ആംബുലൻസിൽ നിന്നുള്ള പ്രതികരണം. ഒടുവിൽ, പൊലീസ് കാഴ്ചക്കാരായി നിൽക്കെ 11.55 ന് 108 ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ നിന്ന് രോഗിയെ മെഡിക്കൽ കോളജിലെത്തിച്ചു. അവിടെ പരിശോധനക്കിടെ രോഗി മരിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കാൻ വൈകിയതാണ് മരണകാരണമെന്ന് ഡോക്ട൪ സ്ഥിരീകരിച്ചു. അതിൻെറ കൂടി അടിസ്ഥാനത്തിലാണ് നടപടിക്ക് ശിപാ൪ശ ചെയ്തത്. എന്നാൽ ഈ പൊലീസുകാ൪ക്ക്  വേണ്ടി അസോസിയേഷൻ ശക്തമായി രംഗത്തുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.