സുന്ദരകോവളം പദ്ധതി പാതിവഴിയില്‍

കോവളം: പ്ളാസ്റ്റിക് നിരോധിത കോവളം പദ്ധതിയും സുന്ദര കോവളം പദ്ധതിയും ലക്ഷ്യംകാണാതെ പാതിവഴിയിൽ. ഏറെ കൊട്ടിഘോഷിച്ചാണ് ഈ പദ്ധതികൾ ആരംഭിച്ചത്.
ശുദ്ധജല വിതരണം, മാലിന്യ സംസ്കരണ ബയോഗ്യാസ് പ്ളാൻറ്, ഇടക്കല്ല് സൗന്ദര്യവത്കരണം, കടലിൽകുളി കഴിഞ്ഞെത്തുന്നവ൪ക്ക് വസ്ത്രം മാറുന്നതിനുള്ള സൗകര്യം, സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള ക്ളോക്ക്റൂം, റോഡ് വികസനം, പ്ളാസ്റ്റിക് മുക്തമായ കോവളം ഇവയാണ് സുന്ദരകോവളം പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. ഇവയിൽ ഇടക്കല്ല് സൗന്ദര്യവത്കരണത്തിൻെറ പണികൾ മാത്രമാണ് ആരംഭിച്ചിട്ടുള്ളത്. ടൂറിസം മേഖലയിൽ കുടിവെള്ളമെത്തിക്കുന്നതിന് 15 കോടിയും ബയോഗ്യാസ് പ്ളാൻറ് സ്ഥാപിക്കുന്നതിന് ഒരുകോടി 18 ലക്ഷവും ഉൾപ്പെടെ ആകെ 25 കോടിരൂപയുടേതാണ് പദ്ധതി. റോഡ് പുനരുദ്ധാരണം, നടപ്പാതകളിലെ ലൈറ്റുകളുടെ നവീകരണം, ഡ്രെയിനേജ് തുടങ്ങിയവക്കാണ് ബാക്കി തുക ചെലവഴിക്കുന്നത്. പ്ളാസ്റ്റിക്മുക്ത കോവളം പദ്ധതിക്ക് തുടക്കമിട്ടത് ടൂറിസം പ്രൊട്ടക്ഷൻ കൗൺസിൽ എന്ന സംഘടനയാണ്.
ഇവരിൽ നിന്ന് സ൪ക്കാ൪ ഈ പദ്ധതി ഏറ്റെടുത്തെങ്കിലും മുന്നോട്ടുള്ള പ്രവ൪ത്തനങ്ങൾ ഒന്നുംതന്നെ നടത്തിയിട്ടില്ലെന്ന് ഭാരവാഹികൾ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.