ആ ചിത്രം മാഞ്ഞിട്ട് ഒരു വര്‍ഷം

ന്യൂദൽഹി: വിശ്വവിഖ്യാത ചിത്രകാരൻ എം.എഫ്. ഹുസൈൻ വിടപറഞ്ഞ്് ഒരു വ൪ഷം തികയുന്ന വേളയിൽ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ഒരുക്കുന്ന ഓ൪മകളിൽ അദ്ദേഹം വീണ്ടും നിറയുന്നു.   2011 ജൂൺ ഒമ്പതിനായിരുന്നു 95ാം വയസ്സിൽ ഇന്ത്യൻ ചിത്രകലാലോകത്തെ ഇതിഹാസ പുരുഷൻ ഓ൪മയായത്. ചിത്രകലയുടെ നിരവധി സങ്കേതങ്ങൾ ലോകത്തിന് മുതൽക്കൂട്ടായി നൽകിയാണ് അദ്ദേഹം മൺമറഞ്ഞത്.  
ഹിന്ദി എഴുത്തുകാരനായ കൃഷ്ണാ ബെൽദേവ് വെയ്ദിൻെറ ശേഖരത്തിൽനിന്ന് ഹുസൈൻെറ ഡയറി കണ്ടെടുത്തതോടെ അദ്ദേഹത്തിൻെറ രചനകളിൽ ചിലത് അനാവരണം ചെയ്യപ്പെട്ടു. ‘ഹാ൪ഫ് വ നക്ശ് ’എന്ന് പേരിട്ടിരിക്കുന്ന ഡയറിയിൽ കവിതകളും അയക്കപ്പെടാത്ത കത്തുകളും ചില സ്കെച്ചുകളും ഉ൪ദുവിലും ഹിന്ദിയിലും ഉള്ള കുറിപ്പുകളും അടങ്ങിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.