ന്യൂദൽഹി: ആന്ധ്ര ഹൈകോടതി വിധിയെ തുട൪ന്ന് 27 ശതമാനം ഒ.ബി.സി സംവരണത്തിലെ 4.5 ശതമാനം ന്യൂനപക്ഷ ഉപസംവരണം ഐ.ഐ.ടികൾ റദ്ദാക്കിയ സാഹചര്യത്തിൽ സ൪ക്കാറിന് മേൽ സമ്മ൪ദവുമായി ന്യൂനപക്ഷ സംഘടനകൾ രംഗത്തെത്തി. സുപ്രീംകോടതിയിൽ ഇനിയും അപ്പീൽ നൽകാത്ത സാഹചര്യത്തിൽ കൃത്യമായ നി൪ദേശം കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിൻെറ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് ആവശ്യം.
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ കണ്ട സ്റ്റുഡൻറ്സ് ഇസ്ലാമിക് ഓ൪ഗനൈസേഷൻ (എസ്.ഐ.ഒ) പ്രതിനിധി സംഘം, വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാ൪ഗനി൪ദേശം നൽകണമെന്ന് ആവശ്യപ്പെട്ടു. ഐ.ഐ.ടി അധികൃതരെ കണ്ട് ച൪ച്ച നടത്തിയെങ്കിലും മാനവ വിഭവശേഷി മന്ത്രാലയത്തിൻെറ കൃത്യമായ നി൪ദേശമില്ലാതെ തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് നിസ്സഹായത പ്രകടിപ്പിക്കുകയാണ് ചെയ്തതെന്ന് എസ്.ഐ.ഒ സെക്രട്ടറി ജനറൽ പി.എം. സ്വാലിഹിൻെറ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം ചൂണ്ടിക്കാട്ടി.
ഇതിനകം പ്രവേശ നടപടികൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് കൃത്യമായ നി൪ദേശം നൽകാത്തതുമൂലം ഐ.ഐ.ടികൾ സ്വന്തം നിലക്ക് വിധി നടപ്പാക്കിയ കാര്യം എസ്.ഐ.ഒ ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. ഈ വ൪ഷത്തെ പ്രവേശ പട്ടികയിൽ കയറിയ നിരവധി വിദ്യാ൪ഥികൾ പുറത്താകാൻ ഐ.ഐ.ടികളുടെ തീരുമാനം ഇടവരുത്തും.
നിയമ മന്ത്രാലയവും മാനവ വിഭവശേഷി മന്ത്രാലയവും പരസ്പര ധാരണയോടെ നീങ്ങണമെന്നും ആവശ്യപ്പെട്ടു. ഒ.ബി.സി സംവരണത്തിൽ 4.5 ശതമാനം ന്യൂനപക്ഷ ഉപസംവരണം ഏ൪പ്പെടുത്തിയ യു.പി.എ സ൪ക്കാറിൻെറ തീരുമാനം അഭിനന്ദനാ൪ഹമായിരുന്നുവെങ്കിലും ഒട്ടും താൽപര്യമില്ലാത്ത തരത്തിലാണ് ഇപ്പോൾ കേന്ദ്ര സ൪ക്കാറിൻെറ സമീപനമെന്ന് എസ്.ഐ.ഒ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.