വി.കെ.സിങ് തങ്ങള്‍ക്കൊപ്പം ചേരുമെന്ന് രാംദേവ് സംഘം

ന്യൂദൽഹി: മുൻ കരസേനാമേധാവി  വി.കെ. സിങ് അഴിമതി വിരുദ്ധ പോരാട്ടത്തിൽ തങ്ങൾക്കൊപ്പം ചേരുമെന്ന്  രാംദേവിൻെറ വക്താവ് എസ്.കെ. തിജാരിവാല. എന്നാൽ, രാംദേവിനൊപ്പം ചേരുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ഗുഡ്ഗാവിൽ മാധ്യമപ്രവ൪ത്തകരോട് സംസാരിക്കവേ വി.കെ. സിങ് വ്യക്തമാക്കി. അതിനിടെ,  സിങ് രാംദേവിനൊപ്പം ചേരുകയാണെങ്കിൽ അവിടെയെങ്കിലും കൃത്യമായ ജനനതീയതി നൽകാൻ ശ്രദ്ധിക്കണമെന്ന് കേന്ദ്രമന്ത്രി സൽമാൻ ഖു൪ഷിദ് പരിഹസിച്ചു.
 സ൪വീസിലിരിക്കെ, തൻെറ ജനനതീയതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സ൪ക്കാറുമായി ഏറ്റുമുട്ടിയ വി.കെ. സിങ്ങിനെ നേരത്തേ, ഹസാരെ സംഘം തങ്ങൾക്കൊപ്പം ചേ൪ക്കാൻ ശ്രമിച്ചു. ടട്ര ട്രക്ക് കേസിൽ കോഴ വിവരം പുറത്തുവിട്ടത് ഉൾപ്പെടെയുള്ള വി.കെ. സിങ്ങിൻെറ നടപടികൾ മുൻനി൪ത്തിയായിരുന്നു ക്ഷണം. അന്ന് അതിനോട് പ്രതികരിക്കാതിരുന്ന സിങ്, ജൂൺ മൂന്നിന് അണ്ണാ ഹസാരെയും ബാബാ രാംദേവും സംയുക്തമായി ജന്ത൪ മന്തറിൽ നടത്തിയ ഉപവാസത്തിൽ പങ്കെടുക്കുമെന്ന് റിപ്പോ൪ട്ടുകളുണ്ടായിരുന്നുവെങ്കിലും സിങ് എത്തിയിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.