ന്യൂദൽഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് പിന്തുണ തേടി മുൻ ലോക്സഭാ സ്പീക്ക൪ പി.എ സാങ്മ ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിയെ കണ്ടു. അടുത്ത മാസം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സ്വയം പ്രഖ്യാപിച്ച സാങ്മ എൻ.ഡി.എ പിന്തുണ തേടിയാണ് അദ്വാനിയുടെ അടുത്തെത്തിയത്. എന്നാൽ, പിന്തുണ സംബന്ധിച്ച് അനുകൂല പ്രതികരണമൊന്നും അദ്വാനി നൽകിയില്ലെന്നാണ് സൂചന.
ഗോത്രവിഭാഗത്തിൽപെട്ട ഒരാൾ ഇതുവരെ രാഷ്ട്രപതി ആയിട്ടില്ലെന്നും ആ കുറവ് നികത്താൻ തന്നെ പിന്തുണക്കണമെന്നുമാണ് സാങ്മയുടെ ആവശ്യം. കോൺഗ്രസ് ഒഴികെയുള്ള ഏറക്കുറെ എല്ലാ പാ൪ട്ടി നേതാക്കളെയും സാങ്മ സന്ദ൪ശിച്ച് പിന്തുണ തേടിയിട്ടുണ്ട്. എന്നാൽ, സ്വന്തം പാ൪ട്ടിയായ എൻ.സി.പി പോലും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.