പട്ടാമ്പിയില്‍ ട്രാഫിക് പരിഷ്കരണം ഒരാഴ്ച പിന്നിട്ടു; അവലോകനം ഇന്ന്

പട്ടാമ്പി: ഗ്രാമപഞ്ചായത്ത് ട്രാഫിക് ഉപസമിതി  തീരുമാനപ്രകാരം നടപ്പാക്കിയ പരിഷ്കരണ നടപടികൾ അവലോകനം ചെയ്യാൻ വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് സി.പി. മുഹമ്മദ് എം. എൽ. എയുടെ അധ്യക്ഷതയിൽ യോഗം ചേരും. മേയ് 25ന് ചേ൪ന്ന ട്രാഫിക് ഉപസമിതി 14 ഇന പരിഷ്കരണ നടപടികൾക്കാണ് രൂപം നൽകിയത്.
പാ൪ക്കിങ് നിരോധിത മേഖലയിൽ ഇപ്പോഴും വാഹനങ്ങൾ നി൪ത്തിയിടുന്നതാണ് പ്രധാന പ്രശ്നം. ബസ്സ്റ്റാൻഡ് പരിസരത്തും പൊലീസ് സ്റ്റേഷൻ മുതൽ പെരിന്തൽമണ്ണ റോഡുവരെയും പാ൪ക്കിങ് നിരോധിച്ചെങ്കിലും ഫലം കണ്ടിട്ടില്ല. പട്ടാമ്പി ടൗണിൽ വ്യാപാരാവശ്യത്തിന് എത്തുന്നവരുടെ വാഹനങ്ങൾ പാ൪ക്ക് ചെയ്യാൻ മറ്റൊരു ഇടമില്ലാത്തതാണ് പ്രശ്നം. വാഹനങ്ങളിൽ സ്റ്റിക്ക൪ പതിക്കുന്നത് ട്രാഫിക് പൊലീസ് തുടരുന്നുണ്ട്. നടപ്പാത പൂ൪ണമായി കാൽനടയാത്രക്കാ൪ക്ക് ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന പരാതി തുടരുകയാണ്. മേലെ പട്ടാമ്പിയിൽ നടപ്പാതക്ക് മേൽ ബൈക്കുകളും ഓട്ടോറിക്ഷകളും നി൪ത്തിയിട്ടിരിക്കുകയാണ്. കൂടാതെ വഴിവാണിഭക്കാരും ഉണ്ട്.വിവിധ സ്ഥലങ്ങളിൽ സീബ്രാലൈൻ ഉണ്ടെങ്കിലും റോഡ് മുറിച്ചുകടക്കാൻ പ്രയാസമാണ്. വാഹനങ്ങളുടെ അമിത വേഗതയാണ്  കാരണം. പരസ്യ ബോ൪ഡുകളും ബാനറുകളും പലതവണ നീക്കം ചെയ്തെങ്കിലും പ്രധാന കവലകളിൽ കാഴ്ച മറയ്ക്കുന്നവിധത്തിൽ ഇപ്പോഴും ബാനറുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.  വൈദ്യുതി, ടെലിഫോൺ തൂണുകളിൽ എട്ടടി ഉയരത്തിൽ കറുപ്പ്, മഞ്ഞ  പെയിൻറടിക്കാൻ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥ൪ക്ക് ട്രാഫിക് പൊലീസ് നി൪ദേശം നൽകി.  ഓട്ടോറിക്ഷകളുടെ പാ൪ക്കിങിന് സ്ഥലം തികയാത്ത സ്ഥിതിയുണ്ട്.പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾക്ക് സമീപത്തും ബസ്ബേകളുടെ ഇരുവശങ്ങളിലും ഗതാഗത തടസ്സം ഉണ്ടാകുന്ന വിധം വാഹനങ്ങൾ നി൪ത്തുന്നുണ്ട്. ട്രാഫിക് പൊലീസ് അംഗങ്ങളുടെ എണ്ണം കുറവാണെന്നതും പരിഷ്കരണത്തിന് തടസ്സമാവുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.