ടി.പി വധക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ നീക്കം: ആര്‍.എം.പി

കോഴിക്കോട്: ടിപി വധക്കേസ് അന്വേഷണം അട്ടിമറിക്കാൻ സി.പി.എമ്മിന്റെ സംഘടിത ശ്രമം നടക്കുന്നതായി റവല്യൂഷണറി മാ൪ക്സിസ്റ്റ് പാ൪ട്ടി നേതാവ് എൻ. വേണു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും വേണു വ്യക്തമാക്കി.

അതേസമയം, സി.പി.എമ്മിലേക്ക് മടങ്ങി വരുന്നത് സംബന്ധിച്ച് ടി.പി ചന്ദ്രശേഖരനുമായി ച൪ച്ച നടത്തിയിട്ടുണ്ടെന്ന കണ്ണു൪ ജില്ലാസെക്രട്ടറി പി.ജയരാജന്റെ പ്രസ്താവന സി.പി.എമ്മിന്റെ വൃത്തികെട്ട രാഷ്ട്രീയ നീക്കമാണെന്ന് വേണു പറഞ്ഞു. ജയരാജന്റെ വാദം യാഥാ൪ത്ഥ്യത്തിന് നിരക്കാത്തതാണ്. വടകരയിൽ സഹോദരിയുടെ തോൽവിക്കു ശേഷം പലതവണ ജയരാജൻ ബന്ധപ്പെട്ടുവെന്നും എന്നാൽ ചന്ദ്രശേഖരനും ആ൪.എം.പിയും ഈ കെണിയിൽ വീണില്ലെന്നും വേണു കൂട്ടിച്ചേ൪ത്തു.
 
കേസിനെക്കുറിച്ചുള്ള ആശങ്ക ആ൪.എം.പിയുടേത് മാത്രമല്ലെന്നും നീതി പുലരാൻ ആഗ്രഹിക്കുന്നവരുടെയെല്ലാം ആശങ്കയാണെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.