ഒഡീഷയില്‍ മൂന്നാം മന്ത്രിയെയും പുറത്താക്കി

ഭുവനേശ്വ൪: സ൪ക്കാറിനെ മറിച്ചിടാൻ ഗൂഡാലോചന നടത്തിയെന്നാരോപിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായ്ക്ക് മൂന്നാം മന്ത്രിയെയും പുറത്താക്കി. ഭവന-നഗരവികസന മന്ത്രി സ൪ദ പ്രസാദ് നായകിനെയാണ് തിങ്കളാഴ്ച പുറത്താക്കിയത്. വിമത പ്രവ൪ത്തനങ്ങൾ ആരോപിച്ച് മൂന്ന് ദിവസങ്ങൾക്കിടെയാണ് മുഖ്യമന്ത്രി മൂന്ന് മന്ത്രിമാരുടെ കസേര തെറിപ്പിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവകുപ്പ് മന്ത്രി അഞ്ജലി ബെഹെറ, വാണിജ്യ- ഗതാഗത മന്ത്രി സഞ്ജീവ് സാഹു എന്നിവരാണ് കഴിഞ്ഞദിവസം പുറത്തായത്. നായക് വഹിച്ചിരുന്ന എക്സൈസ് വിഭാഗത്തിന്റെ ചുമതല ധനമന്ത്രി പ്രഫുല്ല ഗഡായിക്ക് നൽകി. ഭവന -നഗരവികസന വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.