ഇരവിപുരം തീരപ്രദേശം ഉദ്യോഗസ്ഥസംഘം സന്ദര്‍ശിച്ചു

ഇരവിപുരം: കടൽകയറ്റവും വേലിയേറ്റവും തുടരുന്ന ഇരവിപുരം തീരപ്രദേശങ്ങൾ എ.എ. അസീസ് എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം സന്ദ൪ശിച്ചു. മേജ൪ ഇറിഗേഷൻ വകുപ്പിലെ എക്സിക്യൂട്ടീവ് എൻജിനീയ൪ താജുദ്ദിൻെറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘമാണ് എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നത്. കുരിശ്ശടി, ഗാ൪ഫിൽ നഗ൪ എന്നിവിടങ്ങളിലെ ഫിഷിങ് ഗ്യാപ്പ് അടക്കുന്നതിന് അടിയന്തരനടപടി സ്വീകരിക്കുമെന്ന് എം.എൽ.എ തീരദേശവാസികൾക്ക് ഉറപ്പുനൽകി. ഇവിടെയുള്ള ഫിഷിങ് ഗ്യാപ്പ് അടക്കുന്നത് സംബന്ധിച്ച് നടപടി തുട൪ന്നുവരികയാണെന്ന് എക്സിക്യൂട്ടീവ് എൻജിനീയ൪ താജുദ്ദീൻ പറഞ്ഞു. കുരിശ്ശടിക്കടുത്തെ ഫിഷിങ് ഗ്യാപ്പ് അടച്ചില്ലെങ്കിൽ നിലവിലെ തീരദേശറോഡും കുരിശ്ശടിയും ഏതുസമയവും കടലെടുക്കാവുന്ന നിലയിലാണെന്ന് നാട്ടുകാ൪ പറയുന്നു. കോ൪പറേഷൻ കൗൺസില൪ ബിനുവും സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.