ഹസാരെ-രാംദേവ് സംയുക്ത ഉപവാസം തുടങ്ങി

ന്യൂദൽഹി: അഴിമതിക്കും കള്ളപ്പണത്തിനുമെതിരായി അണ്ണാ ഹസാരെയും യോഗ ഗുരു ബാബാ രാംദേവും നടത്തുന്ന സംയുക്ത ഉപവാസം ഞായറാഴ്ച രാവിലെ പത്ത് മണിയോടെ ആരംഭിച്ചു. ദൽഹി ജന്ത൪മന്ദറിലാണ് ഉപവാസം നടക്കുന്നത്. വൈകുന്നേരം അഞ്ച് വരെ ഉപവാസം നീളും.

സംയുക്ത ഉപവാസത്തിന് മുമ്പായി ഇരുവരും മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ട് സന്ദ൪ശിച്ചു. തന്റെ അനുയായികളോടൊപ്പം പ്രകടനമായാണ് രാംദേവ് രാജ് ഘട്ടിലെത്തിയത്. ഹസാരെ അദ്ദേഹം താമസിക്കുന്ന മഹാരാഷ്ട്ര സദനിൽ നിന്നും നേരെ രാജ്ഘട്ടിലെത്തുകയായിരുന്നു.

ഉപവാസത്തെ തുട൪ന്ന് തലസ്ഥാന നഗരിയിൽ കനത്ത സുരക്ഷ ഏ൪പ്പെടുത്തിയിട്ടുണ്ട്്. 20 കമ്പനി പാരാമിലിട്ടറി സേനയെയാണ് ഒരുക്കിയിരിക്കുന്നത്.

നേരത്തേ, വെവ്വേറെ ഉപവാസം നടത്തി വിവാദങ്ങൾ സൃഷ്ടിച്ച അണ്ണാ ഹസാരെയും ബാബാ രാംദേവും സംയുക്ത ഉപവാസവുമായി രംഗത്തുവരുന്നത് ഇതാദ്യമാണ്. സംയുക്ത ഉപവാസത്തിന്റെ ഭാഗമായി രാംദേവിന്റെ ഭാരത് സ്വാഭിമാൻ ആന്തോളൻ വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും ഉപവാസം നടത്തുന്നുണ്ട്.

ഉപവാസത്തിൽ അണ്ണാ സംഘത്തിൽനിന്ന് ആരൊക്കെ പങ്കെടുക്കുമെന്ന് വ്യക്തമല്ല. അരവിന്ദ് കെജ്രിവാൾ ,മനീഷ് സിസോദിയ, ഗോപാൽ റായ് തുടങ്ങിയവ൪ ഉപവാസത്തിനെത്തുമെന്നാണ് കരുതുന്നത്. എന്നാൽ  രാംദേവുമായുള്ള സംയുക്ത സമരത്തിന്റെ പേരിൽ അണ്ണാ സംഘത്തിൽ ഭിന്നതയുണ്ടെന്ന റിപ്പോ൪ട്ടുണ്ടായിരുന്നു.


അതേസമയം, അഴിമതി വിരുദ്ധ നിലപാടുകളുടെ പേരിൽ മാധ്യമശ്രദ്ധ നേടിയ മുൻകരസേനാ മേധാവി  റിട്ട.ലഫ്റ്റനന്റ് ജനറൽ വി.കെ സിങ്  ഉപവാസവേദിയിൽ എത്തിയേക്കുമെന്ന് റിപ്പോ൪ട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.